1999-2000 ബാച്ച് പൂർവ്വ വിദ്യാത്ഥികൾ പരീക്ഷ സഹായ കൈ പുസ്തക വിതരണം നടത്തി

(www.kl14onlinenews.com)
(23-Jan-2023)


1999-2000 ബാച്ച് പൂർവ്വ വിദ്യാത്ഥികൾ പരീക്ഷ സഹായ കൈ പുസ്തക വിതരണം നടത്തി
ബോവിക്കാനം:
ബോവിക്കാനം ബി.എ ആർ എച്ച് എസ്സിലെ  1999-2000 ബാച്ചിലെ പൂർവ്വ വിദ്യാത്ഥികൾ ചേർന്ന്   വരാനിരിക്കുന്ന എസ്സ് എസ്സ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാത്ഥികൾക്ക്,നല്ല നില വാരത്തോടെ പാസ്സാകുന്നതിന്നും  സഹായകരമാകുന്നതിന്ന് സ്കൂൾ എച്ച് എം  കെ .നാരായണൻമാസ്റ്ററുടെ സഹായത്തോടെ തയ്യാറാക്കിയ കൈപുസ്തകം പൂർവ്വ വിദ്യാത്ഥികളായ സി.കെ എം മുനിർ, ഷംസുദ്ദീൻ പി.എ ,നാസർ സി.എച്ച്, റിയാസ് വെള്ളിപ്പാടി , പ്രസീദ ഇ എന്നിവർ ചേർന്ന് പി.ടി.എ പ്രസിണ്ടൻറ് മസൂദ്ബോവിക്കാനത്തിന് നൽകി പ്രകാശനം ചെയ്തു..
എച്ച് എം കെ നാരായണൻ മാസ്റ്റർ ,ദിനേഷൻ മാസ്റ്റർ, ഉമാദേവി ടീച്ചർ,സുലേചന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post