‘അനിൽ ആന്റണിയുടെ രാജിയോടെ ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ ആ അധ്യായം അടഞ്ഞു’: ചെന്നിത്തല

(www.kl14onlinenews.com)
(26-Jan-2023)

‘അനിൽ ആന്റണിയുടെ രാജിയോടെ ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ ആ അധ്യായം അടഞ്ഞു’: ചെന്നിത്തല
തിരുവനന്തപുരം: പാര്‍ട്ടി പദവികളില്‍ നിന്നുള്ള അനില്‍ ആന്‍റണിയുടെ രാജിയോടെ ഡോക്യുമെന്ററി വിവാദം അടഞ്ഞ അധ്യായമായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച് കേരളത്തിലേയും കോണ്‍ഗ്രസ് ദേശീയ നേതൃത്വതത്തിന്‍റേയും നിലപാടുകള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെ താരതമ്യം ചെയ്ത് ജയറാം രമേശ് കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേ കുറിച്ച് അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു.


Post a Comment

Previous Post Next Post