കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം

(www.kl14onlinenews.com)
(30-Jan-2023)

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്‍ഷം
തിരുവനന്തപുരം: ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വർഷം തികയുന്നു.സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത് 2020 ജനുവരി 30നായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി രണ്ട് വർഷവും ആശ്വാസത്തിന്റെ മറ്റൊരു വർഷവുമാണ് കടന്നുപോയത്. ആദ്യകേസ് റിപ്പോർട്ട് ചെയ്ത് രണ്ടുമാസത്തിനുശേഷം മാർച്ച് 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്.

ഫെബ്രുവരി മൂന്നിന് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച് 24ന് രാജ്യത്ത് ആദ്യമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പിന്നീട് കോവിഡിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീർക്കുന്നതാണ് കണ്ടത്.

ഇതുവരെ 67,56,874 കോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 71,574 മരണവും. നിലവിൽ 50ൽ താഴെ രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്


Post a Comment

Previous Post Next Post