മുളിയാർ പഞ്ചായത്ത് വനിതാ ലീഗ് സംഗമം നടത്തി

(www.kl14onlinenews.com)
(20-Jan-2023)

മുളിയാർ പഞ്ചായത്ത് വനിതാ ലീഗ് സംഗമം നടത്തി

ബോവിക്കാനം: ഏഴര പതിറ്റാണ്ടിൻ്റെ
അഭി മാനം എന്ന പ്രമേയവുമായി നടത്തിയ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ അനുബന്ധമായി മുളിയാർ പഞ്ചായത്ത് വനിതാലീഗ് സംഗമം നടത്തി.
അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മറിയമ്മ അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ ബി ഷാഫി
ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
മുംതാസ് സമീറ ചെർക്കളം മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി,എസ്.എം.മുഹമ്മദ് കുഞ്ഞി, എം.എസ്.
ഷുക്കൂർ,ബി.എം. അഷ്റഫ്, കെ.മുഹമ്മദ് കുഞ്ഞി,ബി.കെ. ഹംസ,
റുഖിയ അബൂമ്പക്കർ,
നഫീസ മുഹമ്മദ് കുഞ്ഞി,റൈസ റാഷിദ്, ആസിയഹമീദ്,
കെ.സുഹറബാലനടുക്കം പ്രസംഗിച്ചു.
ഭാരവാഹികളായി മറിയമ്മഅബ്ദുൽ കാദർ (പ്രസിഡന്റ്)
നഫീസ മുഹമ്മദ്‌ കുഞ്ഞി,സഫിയ
ഖാലിദ്,ആസിയഹമീദ് (വൈസ് പ്രസിഡണ്ട്) സുഹറബാലനടുക്കം (ജനറൽ സെക്രട്ടറി) റൈസ റാഷിദ്‌,മറിയമ്പി ഖാലിദ്, ആയിഷ അബ്ദുറഹ്മാൻ
(ജോ. സെക്രട്ടറി)
റുക്കിയ അബൂബക്കർ
(ട്രഷറർ)

Post a Comment

Previous Post Next Post