പുതുവർഷത്തിൽ 2023: 23മില്യൻ( 51 കോടി) പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്; എല്ലാ ആഴ്ചയും സമ്മാനങ്ങള്‍

(www.kl14onlinenews.com)
(05-Jan-2023)

പുതുവർഷത്തിൽ 2023: 23മില്യൻ( 51 കോടി)
പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്;
എല്ലാ ആഴ്ചയും സമ്മാനങ്ങള്‍
അബുദാബി: വരുന്ന ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. ജനുവരി മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് 2.3 കോടി ദിര്‍ഹത്തിന്റെ (51 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമാണ്. ഇതിന് പുറമെ ടിക്കറ്റെടുക്കുന്ന എല്ലാവരും അതത് ആഴ്ചകളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. ഇതില്‍ ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരോരുത്തര്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനം.

2.3 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കും. ഫെബ്രുവരി മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങളും നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്തകളും ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയാ പേജുകള്‍ വഴി ലഭിക്കും. മൂന്നാം തീയ്യതി വൈകുന്നേരം 7.30ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവല്‍ ഹാളിനടുത്തു വെച്ച് നടക്കുന്ന തത്സമയ നറുക്കെടുപ്പ് സൗജന്യമായി നേരിട്ട് കാണാം. അല്ലെങ്കില്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴിയും പുതിയ ഫേസ്‍ബുക്ക് പേജ് വഴിയും തത്സമയം നറുക്കെടുപ്പ് കാണാന്‍ അവസരമുണ്ട്.

ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഫെബ്രുവരി മൂന്നിന് ഒരു റേഞ്ച് റോവര്‍ കാര്‍ സ്വന്തമാവും. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് നിരക്ക്. രണ്ട് നറുക്കെടുപ്പുകളിലേക്കും രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് വെബ്‍സൈറ്റില്‍ നിന്ന് ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് ഇന്‍ സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ജനുവരി മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

പ്രൊമോഷന്‍ 1 - ജനുവരി 1-10, നറുക്കെടുപ്പ് തീയതി ജനുവരി 10 (ബുധന്‍)
പ്രൊമോഷന്‍ 2 - ജനുവരി 11 - 17, നറുക്കെടുപ്പ് തീയതി ജനുവരി 18 (ബുധന്‍)
പ്രൊമോഷന്‍ 3- ജനുവരി 18-24, നറുക്കെടുപ്പ് തീയതി ജനുവരി 25 (ബുധന്‍)
പ്രൊമോഷന്‍ 4 - ജനുവരി 25-31, നറുക്കെടുപ്പ് തീയതി ഫെബ്രുവരി ഒന്ന് (ബുധന്‍).
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല

Post a Comment

Previous Post Next Post