പുതിയ വർഷം പുതിയ ലോകം, ലഹരി മുക്ത കേരളം എന്ന സന്ദേശവുമായി കോഹിനൂർ പബ്ലിക് സ്കൂൾ

(www.kl14onlinenews.com)
(01-Jan-2023)

പുതിയ വർഷം പുതിയ ലോകം, ലഹരി മുക്ത കേരളം എന്ന സന്ദേശവുമായി കോഹിനൂർ പബ്ലിക് സ്കൂൾ
കുമ്പള: കോഹിനൂർ പബ്ലിക്ക് സ്കൂൾ കൊടിയമ്മ യുടെ ആഭിമുഖ്യത്തിൽ "പുതിയ വർഷം പുതിയ ലോകം " എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 2023 ൻറ രൂപത്തിൽ മനുഷ്യ മതിൽ തീർത്ത് കുമ്പള കോഹിനൂർ പബ്ലിക് സ്കൂൾ കുട്ടികൾ. ലഹരി മുക്ത കേരളം പുതിയ വർഷത്തിലെങ്കിലും പ്രാപ്യം ആവുമെന്ന പ്രത്യാശയിൽ കുട്ടികൾ ഡിസ്പ്ലേയും ഡ്രില്ലും അവതരിപ്പിച്ചു. 2023 ൻ്റെ നെറുകയിൽ ലഹരി മാഫിയക്കെതിരായ പ്രതിഷേധ ജ്വാലയും കൊളുത്തി.ഈ പരിപാടിയിൽ പ്രിൻസിപ്പൽ മനോഹരൻ സാർ അധ്യക്ഷതവഹിച്ചു സ്കൂൾ മാനേജർ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ അബ്ദുറഹ്മാൻ കോഹിനൂർ ആശംസ അറിയിച്ചു.ലക്ഷ്മണൻ സാർ മനുഷ്യമതിൽ നേതൃത്വം നൽകി.വൈസ് പ്രിൻസിപ്പൽ പുഷ്പ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സഫൂറ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post