ഉമര്‍ ഖാലിദ് വീണ്ടും ജയിലിലേക്ക്,ഖാലിദിനെ വീണ്ടും ജയിലിലടയ്ക്കുന്നത് അനീതിയാണെന്ന് സ്വര

(www.kl14onlinenews.com)
(02-Jan-2023)

ഉമര്‍ ഖാലിദ് വീണ്ടും ജയിലിലേക്ക്,ഖാലിദിനെ വീണ്ടും ജയിലിലടയ്ക്കുന്നത് അനീതിയാണെന്ന് സ്വര

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിൽ ഉമര്‍ ഖാലിദ് വീണ്ടും തിഹാര്‍ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ഡല്‍ഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഉമര്‍ ഖാലിദ് ജയിലില്‍ പോകുന്നതില്‍ ഖേദം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്ത് വന്നു.

ധീരനായ യുവാവ് എന്നാണ് നടി സ്വര ഭാസ്‌കര്‍ ഉമര്‍ ഖാലിദിനെ വിശേഷിപ്പിച്ചത്. ഖാലിദിനെ വീണ്ടും ജയിലിലടയ്ക്കുന്നത് അനീതിയാണെന്ന് സ്വര ട്വീറ്റ് ചെയ്തു. സ്വര ഭാസ്‌കറുടെ കോടതിവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ആക്ടിവിസ്റ്റ് ഖാലിദ പര്‍വീണ്‍, ചലച്ചിത്രകാരന്‍ ഒനീര്‍, മാദ്ധ്യമ പ്രവര്‍ത്തകന്‍ സാഹില്‍ റിസ്വി എന്നിവര്‍ ഉമര്‍ ഖാലിദിനെ പ്രകീര്‍ത്തിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ രംഗത്ത് വന്നു. നല്ല ഭക്ഷണവും വിനോദങ്ങളുമായി തങ്ങള്‍ക്കൊപ്പം ഒരാഴ്ച ചിലവഴിച്ച ഉമര്‍ ഖാലിദിന് ‘താത്വികമായ’ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തനിക്ക് സാധിച്ചുവെന്ന് ജ്യോത്സന ബാനു ട്വീറ്റ് ചെയ്തു

2020 ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കലാപം അരങ്ങേറിയത്. കലാപത്തില്‍ 53പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ സെപ്റ്റംബര്‍ 14 നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post