കാസർകോട് ദേവാലയത്തിലെ വെടിക്കെട്ടിനിടെ അപകടം; നാല് പേർക്ക് പരിക്ക്

(www.kl14onlinenews.com)
(01-Jan-2023

കാസർകോട് ദേവാലയത്തിലെ വെടിക്കെട്ടിനിടെ അപകടം; നാല് പേർക്ക് പരിക്ക്
കാസർകോട്: ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. നാല് പേർക്കാണ് കാസർകോട് പരിക്കേറ്റത്. കാസർഗോഡ് പാലാ വയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.

എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. നാല് പേരുടെയും കാലിനാണ് പരിക്കേറ്റത്. നിലവിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കാസർകോട് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Post a Comment

Previous Post Next Post