ശബരിമല തീർഥാടകർ സഞ്ചരിച്ച കെഎസ്ആർ‌ടിസി ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

(www.kl14onlinenews.com)
(01-Jan-2023)

ശബരിമല തീർഥാടകർ സഞ്ചരിച്ച കെഎസ്ആർ‌ടിസി ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച കെഎസ്ആർ‌ടിസി ബസ് മറിഞ്ഞു. ളാഹയിൽ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു.

പമ്പയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്‌പെഷ്യൽ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടർന്നു.

ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകമുണ്ടായത്. കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. ശബരിമലയിലേക്ക് മകരവിളക്ക് മഹോത്സവത്തിനായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് പരുക്കേറ്റവരെ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു.

Post a Comment

Previous Post Next Post