ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി സാധ്യതകള്‍; 70 കോടിയിലേറെ രൂപയുടെ ഗ്രാന്‍ഡ് പ്രൈസ്

(www.kl14onlinenews.com)
(27-DEC-2022)

ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി സാധ്യതകള്‍; 70 കോടിയിലേറെ രൂപയുടെ ഗ്രാന്‍ഡ് പ്രൈസ്
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി സാധ്യതകള്‍. ബിഗ് ടിക്കറ്റിന്റെ ബിഗ് ഫെസ്റ്റീവ് വീക്കിലൂടെ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നു. ഡിസംബര്‍ 25ന് രാവിലെ 10 മണി മുതല്‍ ഡിസംബര്‍ 31ന് രാത്രി 11.59 വരെ നീളുന്ന ബിഗ് ഫെസ്റ്റീവ് വീക്ക് കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്കാണ് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള അധിക ടിക്കറ്റുകള്‍ ലഭിക്കുക. ഇതിലൂടെ 3.5 കോടി ദിര്‍ഹം (70 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരങ്ങളും വര്‍ധിക്കുകയാണ്. ബിഗ് ഫെസ്റ്റീവ് വീക്ക് കാലയളവില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ ഈ മാസത്തെ അവസാന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടും. ഇതിലൂടെ 1 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം നേടാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു.

ബിഗ് ടിക്കറ്റിന്‍റെ അടുത്ത തത്സമയ നറുക്കെടുപ്പ് ജനുവരി മൂന്നിന് യുഎഇ സമയം രാത്രി 7.30നാണ് നടക്കുക. 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിക്കുന്നു. ജനുവരി മൂന്നിലെ തത്സമയ നറുക്കെടുപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് എന്നിവ വഴി ജനുവരി മൂന്നിന് രാത്രി 7.30ന് തത്സമയ നറുക്കെടുപ്പ് കാണുക.

വിജയികളാകുന്ന ഭാഗ്യശാലികളുടെ പേരുകള്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും അറിയിക്കും.

ജനുവരി ഒന്ന്- ഒരു കിലോഗ്രാം 24കാരറ്റ് സ്വര്‍ണം സമ്മാനമായി നല്‍കുന്ന പ്രതിവാര നറുക്കെടുപ്പ്

ജനുവരി മൂന്ന്- 3.5 കോടി ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസായി ലഭിക്കുന്ന തത്സമയ നറുക്കെടുപ്പ്.

യുഎഇയിലെ അടുത്ത മില്യനയറാകാന്‍ ജീവിതത്തിലെ ഏറ്റവും വലിയ അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം. നറുക്കെടുപ്പിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post