ലഹരിമരുന്നു നൽകി 19 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: മൂന്നു പേർ കൂടി പിടിയിൽ

(www.kl14onlinenews.com)
(27-DEC-2022)

ലഹരിമരുന്നു നൽകി
19 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: മൂന്നു പേർ കൂടി പിടിയിൽ
കാസർകോട് : 19 വയസ്സുകാരിയെ ലഹരിമരുന്നു  നൽകിയും പ്രലോഭിപ്പിച്ചും വിവിധയിടങ്ങളിൽ  കൊണ്ടു പോയി പീഡിപ്പിച്ച കേസി‍ൽ  ഇടനിലക്കാരിയായ  സ്ത്രീ ഉൾപ്പെടെ 3  പേർ കൂടി പിടിയിലായി. കാസർകോട് കോട്ടക്കണ്ണിയിലെ  ബിപി ക്വാർട്ടേഴ്സിലെ താമസക്കാരിയും എൻമകജെ കുടുവ വീട്ടിൽ  ബീഫാത്തിമ (42)  ഉദുമ ഈച്ചിലങ്കാലിലെ ഫയാസ് മൊയ്തിൻകുഞ്ഞി (29) ബാര മാങ്ങാട് ആര്യടുക്കത്തെ  എൻ.മുനീർ (22) എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സതീഷ്കുമാർ, വനിത സ്റ്റേഷൻ സിഐ പി.ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇതിൽ 2  പേർ സ്ത്രീകളാണ്.സാമ്പത്തിക  പ്രയാസങ്ങൾ ചൂഷണം ചെയ്തതാണ്  പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ചെർക്കള, കാസർകോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും  പീഡിപ്പിച്ചുവെന്നാണ് അതിജീവത പൊലീസിനു മൊഴി നൽകിയത്. അറസ്റ്റിലായ 2 സ്ത്രീകളും ഇടനിലക്കാരായി പ്രവർത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 


ചേരൂർ പാണലത്തെ ഹമീദ് (ടൈഗർ ഹമീദ് 40) ബദിയടുക്ക പള്ളത്തടുക്ക കടമന ഹൗസിൽ ബാലകൃഷ്ണ (കൃഷ്ണ 64), മധുർ പട്‌ളയിലെ ജെ.ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എൻ.പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടി ചിമ്പാര ഹൗസിൽ  മോക്ഷിത് ഷെട്ടി (27) വാടക മുറികളിലുമായി കഴിയുന്ന ജാസ്മിൻ (22), കാസർകോട് സ്വദേശി അബ്ദുൾ സത്താർ  (ജംഷി 31) എന്നിവരാണ് നേരത്തെ  അറസ്റ്റിലായത്.

Post a Comment

Previous Post Next Post