സ്വർണ വില റെക്കോർഡ് നിരക്കിൽ, പവന് 40,000 രൂപ കടന്നു

(www.kl14onlinenews.com)
(14-DEC-2022)

സ്വർണ വില റെക്കോർഡ് നിരക്കിൽ, പവന് 40,000 രൂപ കടന്നു
കൊച്ചി :
സംസ്ഥാനത്ത് സ്വർണ വില(Gold Price) റെക്കോർഡ് നിരക്കിൽ. പവന് 40,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 40,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 5030 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 39840 രൂപയായിരുന്നു വില. ഒറ്റയടിക്ക് പവന് 400 രൂപയുടെ വർധനവാണ് ഉണ്ടായത്.  

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല.. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 73 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 584 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 730 രൂപയും, ഒരു കിലോഗ്രാമിന് 73,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800 
ഡിസംബർ 10- 39920 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഡിസംബർ 11- 39920 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഡിസംബർ 12- 39,840 
ഡിസംബർ 13- 39,840 
ഡിസംബർ 14- 40,240

Post a Comment

أحدث أقدم