(www.kl14onlinenews.com)
(14-DEC-2022)
ദോഹ :
ഞായറാഴ്ച ഖത്തറിൽ നടക്കുന്ന ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ ഫ്രാൻസാണോ മൊറോക്കോയാണോ (France or Moroco) എന്ന് ഇന്ന് വ്യക്തമാകും. ഇതിൽ ഏതുരാജ്യം ഫെെനലിൽ എത്തിയാലും അവരുമായി ഏറ്റുമുട്ടുന്നത് തൻ്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ച് അർജൻ്റീനയുടെ സൂപ്പർതാരം ലയണൽ മെസി (Lionel Messi). ചൊവ്വാഴ്ച നടന്ന സെമിയിൽ ക്രൊയേഷ്യയെ (Croatia) 3-0ന് തോൽപ്പിച്ച് അർജൻ്റീന ഫെെനലിൽ എത്തിയിരുന്നു. 1986 ന് ശേഷം അർജൻ്റീനയിലേക്ക് ആദ്യമായി ലോകകപ്പ് കിരീടം എത്തുമെന്ന ഉച്ചു വിശ്വസിക്കുകയാണ് അർജൻ്റീനയുടെ ആരാധകർ.
"അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കാൻ കഴിയുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്," - അർജൻ്റീനിയൻ മാധ്യമ സ്ഥാപനമായ ഡയറിയോ ഡിപോർട്ടീവോ ഒലെയോട് മെസ്സി വ്യക്തമാക്കി. അടുത്ത ലോകകപ്പിന് ഇനിയും വർഷങ്ങളുണ്ടെന്നും അതിൽ പങ്കെടുക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും മെസി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ അത് പൂർത്തിയാക്കുന്നതാണ് നല്ല തീരുമാനമെന്നു തോന്നുന്നുവെന്നും മെസി കൂട്ടിച്ചേർത്തു.
ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും നാലു ലോകകപ്പുകൾ എന്ന നേട്ടത്തെ മറികടന്നാണ് 35-കാരനായ മെസി തൻ്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്. ഖത്തറിലെ തൻ്റെ അഞ്ചാം ഗോളോടെ 11 തവണ അദ്ദേഹം ലോകകപ്പ് മെെതാനത്ത് വലകുലുക്കി, ലോകകപ്പിലെ ഏറ്റവും മികച്ച അർജൻ്റീനീയൻ ഗോൾവേട്ടക്കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയും മെസി ഗോൾ നേട്ടത്തിൽ മറികടന്നു.
“റിക്കോർഡുകൾ ഉൾപ്പെടെ എല്ലാം നന്നായിട്ടുണ്ട്, എന്നാൽ ഗ്രൂപ്പ് ലക്ഷ്യം കൈവരിക്കാൻ കഴിയുക എന്നതാണ് പ്രധാന കാര്യം. ഞങ്ങളെല്ലാം ഒരുമിച്ച് പ്രയത്നിക്കുന്നതും അതുതന്നെയാണ്´´- മെസി കൂട്ടിച്ചേർത്തു.ലക്ഷ്യത്തിലേക്ക് തങ്ങൾ ഒരു പടി മാത്രം അകലെയാണെന്നും ഇതുവരെ കഠിനമായി പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അത് സാധ്യമാക്കാൻ ഞങ്ങൾ എല്ലാം നൽകുമെന്നും ഇതിഹാസ താരം കൂട്ടിച്ചേർത്തു.
ക്രൊയേഷ്യയ്ക്ക് എതിരെ ചൊവ്വാഴ്ചത്തെ വിജയം അർജൻ്റീനയെ അക്ഷരാർത്ഥത്തിൽ ‘ത്സവലഹരിയിലാക്കിയിരുന്നു. ദേശീയ ടീമിൻ്റെ ആറാമത്തെ ലോകകപ്പ് ഫൈനൽ പ്രവേശനം ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകരെ അർജന്റീനയിൽ തെരുവിലിറങ്ങിയിരുന്നു. ബുധനാഴ്ച നടക്കുന്ന മറ്റൊരു സെമിയിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും.
إرسال تعليق