പന്തിനെ ആരും തിരിച്ചറിഞ്ഞില്ല, 'മുഖത്താകെ ചോര' രക്ഷകനായത് ബസ് ഡ്രൈവർ

(www.kl14onlinenews.com)
(30-DEC-2022)

പന്തിനെ ആരും തിരിച്ചറിഞ്ഞില്ല, 'മുഖത്താകെ ചോര'
രക്ഷകനായത് ബസ് ഡ്രൈവർ
ഡെറാഡൂൺ:
ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്തിനുണ്ടായ അപകടത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചത് ഒരു ഡ്രൈവറാണ്. തലനാരിഴയ്ക്കാണ് ഋഷഭ് പന്ത് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന് ബസ് ഡ്രൈവർ സുശീൽ മൻ പറയുന്നു. അപകടത്തിൽപ്പെട്ട പന്തിനെ താനടക്കം ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്നും സുശീൽ പറഞ്ഞു. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

അമ്മയ്ക്ക് സർപ്രൈസ് നൽകാനാണ് പന്ത് കാറുമെടുത്ത് യാത്ര ചെയ്തതെന്ന് ഡോക്ടർമാർ പറയുന്നു. യാത്രയ്ക്കിടെ പന്ത് മയങ്ങിപ്പോയതതാണ് അപകടത്തിന് കാരണം. ബസിലെ യാത്രക്കാരും പന്തിനെ രക്ഷപെടുത്താനായി എത്തിയിരുന്നു. തീ പിടിക്കുന്നതിന് മുൻപ് മൂന്ന് നാല് തവണ കാറ് മറിഞ്ഞതായും സുശീൽ പറഞ്ഞു. പന്തിന്റെ കാർ എതിർ ദിശയിൽ നിന്ന് അതിവേഗത്തിലാണ് വന്നിരുന്നത്. ഇത് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. താൻ ഉടൻ തന്നെ ബസ് നിർത്തി ഡിവൈഡറിനടുത്തേക്ക് ഓടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

സുശീലിന്റെ വാക്കുകൾ ഇങ്ങനെ

'ബസിൽ നിന്നും 300 മീറ്റർ അകലെ കുറച്ച് വെളിച്ചം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കണ്ടു. അതൊരു കാറാണെന്ന് ഊഹിക്കാൻ പ്രയാസമായിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും ഒരു അപകടം സംഭവിച്ചതായും ഞാൻ കണ്ടക്ടറോട് പറഞ്ഞു. ഹരിദ്വാർ ഭാഗത്താണ് കാർ ഇടിക്കുന്നത്. യാത്രക്കാർ ഭയന്നിരുന്നു' ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'കാർ ഡിവൈഡറിൽ ഇടിച്ച് മൂന്ന് നാല് തവണ മറിഞ്ഞിരുന്നു. ഞാനും എന്റെ കണ്ടക്ടറും പുറത്തിറങ്ങി പന്തിനെ കാറിന് പുറത്തേക്ക് ഇറക്കി. ബസിനുള്ളിലെ യാത്രക്കാരും ഞങ്ങളെ സഹായിച്ചു. ഒറ്റക്കാണോ എന്ന് ചോദിച്ചപ്പോൾ 'അതെ' എന്ന് പന്ത് പറഞ്ഞു. കാറിന്റെ ഡിക്കിക്ക് ഇതിനകം തീപിടിച്ചിരുന്നു. ഞങ്ങൾ ആ സമയം അവിടെ എത്തിയിരുന്നില്ലെങ്കിൽ പന്ത് രക്ഷപ്പെടുമായിരുന്നില്ല. പന്തിനെ പുറത്തിറക്കിയതിന് പിന്നാലെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

''ഞാൻ റിഷഭ് പന്ത്, ഒരു ക്രിക്കറ്റാണ്'എന്നാണ് പന്ത് പറഞ്ഞത്. കബഡി പിന്തുടരുന്നതിനാൽ ഞാൻ വലിയ ക്രിക്കറ്റ് ആരാധകനല്ല. ഞങ്ങൾ പന്തിന് വെള്ളം കൊടുത്തു. മുഖത്ത് ആകെ ചോരയായിരുന്നു. പോലീസിനെ വിളിക്കുകയും എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്തു. പന്തിനെ ആദ്യം സക്ഷം ഹോസ്പിറ്റൽ മൾട്ടി സ്‌പെഷ്യാലിറ്റി ആൻഡ് ട്രോമ സെന്ററിലേക്കാണ് കൊണ്ടു പോയത്' സുശീൽ മൻ പറഞ്ഞു.

Post a Comment

Previous Post Next Post