ഡോ.വി.വി.പ്രദീപ് കുമാറിന് വെറ്ററിനറി അസോസിയേഷൻ പുരസ്കാരം

(www.kl14onlinenews.com)
(30-DEC-2022)

ഡോ.വി.വി.പ്രദീപ് കുമാറിന് വെറ്ററിനറി അസോസിയേഷൻ പുരസ്കാരം
നീലേശ്വരം: മികച്ച പ്രവർത്തനത്തിനുള്ള ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പുരസ്കാരം അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട്‌ ഡോ. വി. വി. പ്രദീപ്‌ കുമാറിന് ലഭിച്ചു. മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം ഏറ്റുവാങ്ങി. ഡോക്ടർമാർ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്കുള്ള പരിശീലന പരിപാടികൾ, പേ വിഷബാധ ബോധവൽക്കരണം, സൗജന്യ വാക്സിനേഷൻ, കർഷകർക്കുള്ള സൗജന്യ വിറ്റാമിൻ ധാതു മിശ്രിത വിതരണം, മൃഗസംരക്ഷണ മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ കർമപദ്ധതികൾ, ലോക ക്ഷീര ദിനാചാരണവും മികച്ച പുരുഷ വനിതാ കർഷകരെ ആദരിക്കുന്ന ചടങ്ങ്, ലോക പരിസ്ഥിതി ദിനാചാരണം, ലേഡി വെറ്റ് ദിനാചാരണം, ലോക വെറ്ററിനറി ദിനാചാരണം,തുടങ്ങിയ വിവിധ പരിപാടികളാണ് അവാർഡിന് അർഹമാക്കിയിട്ടുള്ളത്. നീലേശ്വരം വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജ്ജനായ ഇദ്ദേഹം നീലേശ്വരം കരുവാച്ചേരി സ്വദേശിയാണ്.
കൂടാതെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കാസർഗോഡ് സംഘടിപ്പിച്ച ലോക ക്ഷീര ദിനാചാരണത്തിന് പ്രത്യേക പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post