(www.kl14onlinenews.com)
(12-DEC-2022)
കാസർകോട്:ലഹരി ക്കെതിരായ
പോരാട്ടത്തിൽ ഓരോ പ്രദേശത്തെയും യുവാക്കൾ രംഗത്തി റങ്ങണമെന്നും
ഈ സാമൂഹ്യ വിപത്തി നെതിരെയുള്ള പോരാ ട്ടത്തെ രക്ഷിതാക്കളും സാമൂഹ്യ രാഷ്ട്രീയ സംഘടനകളും ജന പ്രതിനിധികളും ജാഗ രൂഗരായി പിന്തുണ ക്കണമെന്നും കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എൻ.എ നെല്ലിക്കുന്ന് എം.എൽ. എ അഭ്യർ ത്ഥിച്ചു.
കാസർകോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ആഹ്വാനപ്രകാരം ഉളിയത്തടുക്ക
ജമാഅത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ബോധ വൽക്കരണ ക്യാമ്പയിൻ ഉത്ഘാടനം ചെയ്യുക യായിരുന്നു.
സംയുക്ത ജമാഅത്ത് ട്രഷറർ എൻ. എ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഉളിയത്തടുക്ക ജമാഅത്ത് സെക്രട്ടറി യു.സഹദ് ഹാജി സ്വാഗതം പറഞ്ഞു. എക്സൈസ് പ്രൈവ ൻറ്റീവ് ഓഫിസർ എൻ. ജി.രഘുനാഥൻ, നൗഫൽഹുദവി
കൊടുവള്ളി വിഷയം അവതരിപ്പിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ട റിമാരായ
കെ.ബി.മുഹമ്മദ് കുഞ്ഞി, മൊയ്‌ദീൻ കൊല്ലമ്പാടി, ജമാ അത്ത് ഖത്തീബ് അഷ്ഫാഖ് ഫൈസി, അഷ്‌റഫ് മിസ്ബാഹി, യു. കെ അബ്ദുൽ റഹിമാൻ, മുഹമ്മദ് മധുർ, യു.കെ സൂപി, ഹംസ ജീലാനി,സത്താർ കെ.ബി പ്രസംഗിച്ചു.
Post a Comment