(www.kl14onlinenews.com)
(13-DEC-2022)
കോഴിക്കോട്: മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആരോപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗിന് മേല്‍ പഴകിപ്പുളിച്ച വര്‍ഗീയ ആരോപണവുമായി ആര് വന്നാലും പോയി പണി നോക്ക് എന്നേ പറയാനുള്ളൂയെന്ന് കെപിഎ മജീദ് പ്രതികരിച്ചു. ലീഗിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തങ്ങള്‍ക്ക് അഭിമാനവും ആവേശവുമാണെന്ന് മജീദ് പറഞ്ഞു.
രക്തത്തിലും മജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലീംലീഗ് എന്നാണ് കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ലീഗിനെ ഇടതുമുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദന്‍. യുസി രാമന് പോലും ലീഗില്‍ അംഗത്വമില്ല. മുസ്ലീങ്ങള്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പേരില്‍ തന്നെ മതമുള്ള പാര്‍ട്ടിയാണ് ലീഗ് എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.’
Post a Comment