പിന്നിട്ടത് മണിക്കൂറുകള്‍ മാത്രം; 28 ലക്ഷം കടന്ന് അല്‍ നസറിന്റെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്

(www.kl14onlinenews.com)
(31-DEC-2022)

പിന്നിട്ടത് മണിക്കൂറുകള്‍ മാത്രം; 28 ലക്ഷം കടന്ന് അല്‍ നസറിന്റെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്
റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കി ഏതാനും മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴേക്കും സൗദി ക്ലബ് അല്‍ നസര്‍ നേട്ടമുണ്ടാക്കി കഴിഞ്ഞു. അല്‍ നസറിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ മൂന്നിരട്ടി വര്‍ധനയാണ് ട്രാന്‍സ്ഫര്‍ വാര്‍ത്ത പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെയുണ്ടായത്.

യൂറോപ്പ് കീഴടക്കിയതിന് പിന്നാലെ ഏഷ്യയിലേക്ക് എത്തുന്ന ക്രിസ്റ്റ്യാനോ ഇവിടെ ചെലുത്താന്‍ പോകുന്ന സ്വാധീനത്തിലേക്ക് ആകാംക്ഷയോടെ നോക്കുകയാണ് ലോകം. ക്രിസ്റ്റിയാനോയുടെ ട്രാന്‍സ്ഫര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് എട്ട് ലക്ഷം ഫോളോവേഴ്‌സ് ആണ് അല്‍ നസറിന് ഉണ്ടായത്.

എന്നാല്‍ ട്രാന്‍സ്ഫര്‍ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യന്‍ സമയം പതിനൊന്ന് ആയപ്പോഴേക്കും അല്‍ നസറിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 2.9 മില്യണായി ഉയര്‍ന്നു. വരും ദിവസങ്ങളിലും വന്‍ കുതിപ്പാണ് അല്‍ നസര്‍ പ്രതീക്ഷിക്കുന്നത്.

തന്റെ പുതിയ ക്ലബിന്റെ ഇന്‍സ്റ്റാ അക്കൗണ്ട് ക്രിസ്റ്റ്യാനോയും ഫോളോ ചെയ്ത് കഴിഞ്ഞു. സൗദി ഡൊമസ്റ്റിക് സീസണിലെ രണ്ട് മത്സരങ്ങള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നഷ്ടമാവും. ഏപ്രിലില്‍ നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എവര്‍ട്ടണിന് എതിരായ മത്സരത്തിനിടെ ആരാധകന്റെ ഫോണ്‍ തകര്‍ത്തതിനാണ് ക്രിസ്റ്റിയാനോയ്ക്ക് വിലക്ക് വന്നത്.

Post a Comment

Previous Post Next Post