ബേക്കല്‍ ഫെസ്റ്റ്‌; വീല്‍ ചെയറുകളും, ആംബുലന്‍സ്‌ സര്‍വ്വീസും ഒരുക്കി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ബി

(www.kl14onlinenews.com)
(30-DEC-2022)

ബേക്കല്‍ ഫെസ്റ്റ്‌; വീല്‍ ചെയറുകളും, ആംബുലന്‍സ്‌ സര്‍വ്വീസും
ഒരുക്കി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌

ബേക്കല്‍: ബേക്കല്‍ ഫെസ്റ്റിനെത്തുന്ന അംഗ പരിമിതര്‍ക്കും വയോജനങ്ങള്‍ക്കും ബീച്ചിനകത്ത്‌ സഞ്ചരിക്കാനും കാഴ്‌ചകള്‍ കാണാനും വീല്‍ ചെയറുകള്‍ സജ്ജീകരിച്ച്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌. അത്യാഹിത ഘട്ടത്തില്‍ സേവനത്തിന്നായി ആംബുലന്‍സ്‌ സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്‌.

വീല്‍ ചെയറുകള്‍ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ എം.എം.നൗഷാദ്‌ ബി.ആര്‍.ഡി.സി എംഡി ഷിജിന്‍ പറമ്പത്തിന്‌ കൈമാറി. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌, ട്രഷറര്‍ എം.എ സിദ്ദീഖ്‌, ജലീല്‍ മുഹമ്മദ്‌, അഷ്‌റഫ്‌ ഐവ, ഷരീഫ്‌ കാപ്പില്‍, മഹമൂദ്‌ ഇബ്രാഹിം, ഷിഹാബ്‌ തോരവളപ്പില്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post