ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയിലെ മെയിന്‍പുരിയിൽ ഡിംപിളിന് ഭൂരിപക്ഷം രണ്ടരലക്ഷത്തിന് മുകളിൽ


(www.kl14onlinenews.com)
(08-DEC-2022)

ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയിലെ മെയിന്‍പുരിയിൽ ഡിംപിളിന് ഭൂരിപക്ഷം രണ്ടരലക്ഷത്തിന് മുകളിൽ

ലക്നൗ : സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മെയിന്‍പുരി ലോകസഭാ സീറ്റിൽ സമാജ്‍വാദി പാര്‍ട്ടി വിജയിച്ചു. മുലായംസിങ് യാദവിന്റെ മരുമകളായ ഡിംപിള്‍ യാദവ് രണ്ടരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ വിജയം നേടിയത്. 2019 ലെ തെരഞ്ഞെടുപ്പിൽ 94,389 ആയിരുന്നു മുലായം സിംഗ് നേടിയ ഭൂരിപക്ഷം. ഇത്തവണ 2,88,461 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ ഡിംപിൾ യാദവ് ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.

Post a Comment

أحدث أقدم