(www.kl14onlinenews.com)
(08-DEC-2022)
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ശശികല എന്ന വിദ്യാർത്ഥിയാണ് മരണത്തിന് കീഴടങ്ങിയത്.
ഗുണ്ടൂർ രായഗഡ പാസഞ്ചറിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിനി കാൽ വഴുതി വീണത്. ഉടൻ ട്രെയിൻ നിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥിനി ശശികലയെ റെയിൽവേ ജീവനക്കാർ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ ഐസിയുവിൽ അടിയന്തര ചികിത്സയിലായിരുന്ന അവർ ഡിസംബർ 8നാണ് മരിക്കുന്നത്.
إرسال تعليق