നഗരസഭാ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

(www.kl14onlinenews.com)
(16-DEC-2022)

നഗരസഭാ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി.എസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മേയറെ കൂടാതെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹർജിയില്‍കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി.എസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മേയറെ കൂടാതെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹർജിയില്‍ പറയുന്നു. മേയര്‍, ഡിആര്‍ അനില്‍, സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ജി.എസ്. സുനില്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മറുപടി നല്‍കാന്‍നേരത്തെ മേയറോട് ആശ്യപ്പെട്ടിരുന്നു.

സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ കത്ത് താന്‍ കൈമാറിയിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടതും ഹര്‍ജി തള്ളാന്‍ കാരണമായി. പറയുന്നു. മേയര്‍, ഡിആര്‍ അനില്‍, സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ജി.എസ്. സുനില്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മറുപടി നല്‍കാന്‍നേരത്തെ മേയറോട് ആശ്യപ്പെട്ടിരുന്നു.

സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ കത്ത് താന്‍ കൈമാറിയിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടതും ഹര്‍ജി തള്ളാന്‍ കാരണമായി.

Post a Comment

Previous Post Next Post