പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണം; അനധികൃത തട്ട് കടകൾക്ക് കടിഞ്ഞാണിടണം- ജില്ലാ ജനകീയ നീതിവേദി

(www.kl14onlinenews.com)
(15-DEC-2022)

പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണം; അനധികൃത തട്ട് കടകൾക്ക് കടിഞ്ഞാണിടണം- ജില്ലാ ജനകീയ നീതിവേദി
മേൽപറമ്പ: ജില്ലാ പോലീസ് ചീഫ് ഡോക്ടർ വൈഭവ് സക്സേന ഐ പി എസ്
നടത്തുന്ന ജനകീയ സമ്പർക്ക പരിപാടിയിൽ ജില്ലാ ജനകീയ നീതിവേദി സമർപ്പിച്ച നിവേദനത്തിൽ ചെമ്മനാട് ഗ്രാമ പഞ്ചായത്തിനകത്ത് അനധികൃതമായി അനുസ്യൂതം വളർന്നു വരുന്ന തട്ട് കടകൾക്ക് നിയന്ത്രണം ഏർപെടുത്തണമെന്നും, രാത്രികാലങ്ങളിൽ കവലകളിൽ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി നിയമ നടപടികൾ കൈ കൊള്ളണമെന്നും, രാത്രികാലങ്ങളിൽ വ്യാപകമായി മാരക മയക്ക്മരുന്നുകളുടെ വിപണനം നടക്കുകയാണെന്നും, മേൽപറമ്പ ടൗണിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈ എന്നിവർ നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ബേക്കൽ ഡി വൈ എസ് പി സുനിൽ മേൽപറമ്പ സി ഐ ഉത്തംദാസ് എന്നിവർ എസ് പി യോടൊപ്പം വേദിയിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post