ദയാഭായി അമ്മയുടെ പണവും ബാഗും കണ്ടെത്തണം സമര സംഘാടകസമിതി

(www.kl14onlinenews.com)
(09-DEC-2022)

ദയാഭായി അമ്മയുടെ
പണവും ബാഗും കണ്ടെത്തണം
സമര സംഘാടകസമിതി
കാസർകോട്: തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിവന്നിരുന്ന ദയാഭായി അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുമ്പോൾ അതിനിടയിൽ ഉണ്ടായബഹളത്തിൽ ബാഗും പണവുംനഷ്ടപ്പെട്ടതായി ദയാഭായി അമ്മ പറയുന്ന സാഹചര്യത്തിൽ പ്രസ്തുത ബാഗും പണവുംകണ്ടെത്താൻ ശക്തമായ അന്വേഷണം വേണമെന്ന് സമര സംഘാടക സമിതിസർക്കാറിനോട് ആവശ്യപ്പെട്ടു
ഏറ്റവും ശക്തമായ സെക്യൂരിറ്റിയുള്ള പോലീസിന്റെ നൂറുകണക്കിന് സിസി ക്യാമറകളുള്ള നിരവധി പത്ര ദൃശ്യ മാധ്യമപ്രവർത്തകരുടെക്യാമറയുമുള്ള സന്ദർഭത്തിൽ നഷ്ടപ്പെട്ട ബാഗും പണവുംകണ്ടെത്താൻ പോലീസിന് എളുപ്പംസാധിക്കും
സമരസംഘാടകസമിതി പ്രവർത്തകർ കൂടാതെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യമുള്ള സമരമുഖത്ത് പലരുംനുഴഞ്ഞുകയറി പലഅനിഷ്ട സംഭവങ്ങളും പലപ്പോഴും ഉണ്ടാക്കിയതായി എല്ലാവർക്കുംഅറിയാം കുറ്റവാളികൾ ആരായാലും അവരെ പിടികൂടുക തന്നെ വേണംചിലർ അവിടെ മനപ്പൂർവ്വം പ്രശ്നങ്ങൾഉണ്ടാക്കാൻഎത്തിയിരുന്നതായും ഇവർക്ക് പണം കൊടുത്ത് ചിലർസഹായിച്ചതായുംജനസംസാരമുണ്ട് നിജസ്ഥിതി പുറത്തുകൊണ്ടുവരണം
സമരംവിജയംവരിച്ചതിൽ പലരും അസ്വസ്ഥരാണ് അവരുടെവാക്കുകൾ മുഖവിലക്ക്
എടുക്കുന്നില്ല എന്നും സമര സംഘാടകസമിതി പറഞ്ഞു
തിരുവനന്തപുരത്ത് സമരം നടത്തി അവകാശങ്ങൾ നേടിയെടുക്കാൻ സാധിച്ചു. സമരസമിതിക്ക് സർക്കാർ ഉറപ്പ് നൽകിയ വിഷയങ്ങൾസർക്കാർ ഓരോന്നായി പരിഹരിച്ചുകൊണ്ടിരിക്കുന്നുഎന്നതിൽ സർക്കാർനെ അഭിനന്ദിക്കുന്നതായി സമരസംഘാടകസമിതി നേതാക്കൾ പറഞ്ഞു
അമ്പലത്തറ കുഞ്ഞി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുബൈർ പടുപ്പ്. കരിം ചൗക്കി.ഫറീനാ കൊട്ടപ്പുറം. ഷാഫി കല്ലുവളപ്പ് .ഹമീദ് ചേരങ്കൈ. അബ്ദുറഹിമാൻ ബന്തിയോട് എൻ എ സീതി ഹാജി, താജുദ്ദീൻ പടിഞ്ഞാറ്. മുനീർ കൊവ്വൽപള്ളി. മിസ്രിയ ചെർക്കളം. സ്നേഹ. റംല. സിനി ജയ്ഷൺ.
ശിവപ്രസാദ്.
കദീജാ മൊഗ്രാൽ.
ഫാത്തിമ്മ കുണിയ.ഷൈനി.തസ്രിഫ മൊയ്തീൻ.
അബദുല്ല കാംബ്ലി.റഹിം ടി എച്ച് തെരുവത്ത്.റഹീം പള്ളം. ഉസ്മാൻ പള്ളിക്കാൽ. കൃഷ്ണൻ. സദാശിവൻ. നാസർ പള്ളം തുടങ്ങിയവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post