'ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് നാസല്‍ വാക്‌സിന്‍ ഉപയോഗിക്കാനാവില്ല'; ഡോ.എന്‍കെ അറോറ

(www.kl14onlinenews.com)
(28-DEC-2022)

'ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് നാസല്‍ വാക്‌സിന്‍ ഉപയോഗിക്കാനാവില്ല'; ഡോ.എന്‍കെ അറോറ
ന്യൂഡല്‍ഹി: കൊവിഡ് മുന്‍ കരുതല്‍, ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ എടുത്തവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത നാസല്‍ വാക്‌സിന്‍ ഉപയോഗിക്കാനാവില്ല. വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. എന്‍ കെ അറോറ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുണൈസെഷന്റെ മേധാവിയാണ് ഡോ. എന്‍ കെ അറോറ. ബൂസ്റ്റര്‍ ഡോസ് എടുത്ത ഒരാള്‍ക്ക് നാസല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിക്കില്ലയെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാസല്‍ വാക്‌സിന്‍ എന്നത് ഒരു പ്രതിരോധ കുത്തിവെപ്പാണ്. അതേപോലെ കൊവിഡ് പ്രതിരോധത്തിനാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത്. ഒരു മനുഷ്യശരീരത്തില്‍ ഒന്നിലധികം പ്രതിരോധ കുത്തിവെപ്പെടുത്താല്‍ ശരീരം പ്രതികരിക്കാതിരിക്കുകയും, അപകടമാവിധം അത്യാഹിതങ്ങള്‍ സംഭവിക്കുകയും ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്.

ആളുകള്‍ ഒന്നും രണ്ടും മാസം കഴിഞ്ഞിട്ടാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്. എന്നാല്‍ ഇത്രയും കാലയളവിന് ശേഷം നാലാമത്തെ വാക്‌സിന്‍ എടുക്കുന്നതിലൂടെ ആളുകള്‍ക്ക് വാക്‌സിന്റെ ഗുണം ലഭിക്കില്ല എന്നും ഡോ.അറോറ പറഞ്ഞു. നാസല്‍ വാക്‌സിന്‍ വളരെ ഉപയോഗമുള്ളതാണ്. ഈ വാക്‌സിന്‍ എടുത്ത് കഴിഞ്ഞാല്‍ വൈറസുകളില്‍ നിന്ന് ശരീരത്തെ രക്ഷിക്കുകയും ശരീരത്തിലെ മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. കൊവിഡില്‍ നിന്ന് മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളെ ചെറുക്കാനും ഈ വാക്‌സിന്‍ സഹായിക്കുന്നുണ്ട്. 18 വയസ്സ് പൂര്‍ത്തിയാക്കിയ ആര്‍ക്കും നാസല്‍ വാക്‌സിന്‍ എടുക്കാം.
എന്നാല്‍ ഒന്നിലധികം വാക്‌സിന്‍ എടുക്കുന്നത് ശരീരത്തിന് ദോഷം ഉണ്ടാക്കുന്നു. കൂടാതെ ബൂസ്റ്റര്‍ ഡോസുകളെടുത്താല്‍ നാസല്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്നാണ് ഡോക്ടര്‍ പറയുന്നത്. 'വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്നതില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ മൂന്നും നാലും ഡോസുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേകിച്ച് എംആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ച വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ക്ക് വാക്‌സിന്‍ എടുത്തതിലൂടെ അണുബാധകള്‍ ബാധിച്ചിരിക്കുകയാണ്'. നാസല്‍ വാക്‌സിന് ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കെണ്ടതുണ്ടോ എന്ന ചോദ്യത്തിനാണ് ഡോ അറോറ ഇത്തരത്തില്‍ മറുപടി പറഞ്ഞത്

Post a Comment

Previous Post Next Post