വിദ്യാർഥിനികളോട് അശ്ലീലം, അശ്ലീല ചിത്രം കാണിക്കൽ; ജില്ല ആശുപത്രി ഡോക്ടർക്കെതിരെ നാല് കേസുകൾ

(www.kl14onlinenews.com)
(17-DEC-2022)

വിദ്യാർഥിനികളോട് അശ്ലീലം, അശ്ലീല ചിത്രം കാണിക്കൽ; ജില്ല ആശുപത്രി ഡോക്ടർക്കെതിരെ നാല് കേസുകൾ
കാഞ്ഞങ്ങാട്: നഴ്സിങ് വിദ്യാർഥിനികളോട് ഡ്യൂട്ടിക്കിടെ അശ്ലീല ഭാഷയിൽ സംസാരിക്കുകയും അശ്ലീല വിഡിയോ കാണിക്കുകയും ചെയ്തെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. ജില്ല ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. അഭിലാഷിനെതിരെയാണ് ഹോസ്ദുർഗ് പൊലീസ് നാല് കേസുകളെടുത്തത്. കേസുകളിൽ ഒന്ന് ജാമ്യമില്ല വകുപ്പുപ്രകാരമാണ്. ജില്ല ആശുപത്രിയിലെ ഒ.പി പരിശോധന മുറിയിൽ ഡോക്ടർ ലൈംഗികമായി സംസാരിച്ചെന്നാണ് പരാതി.

ഒന്നാംവർഷ വിദ്യാർഥിനികളാണ് പരാതി നൽകിയത്. മൂന്നു വിദ്യാർഥിനികളോട് അശ്ലീല ഭാഷയിൽ സംസാരിച്ചതായാണ് കേസ്. മറ്റൊരു വിദ്യാർഥിനിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല വിഡിയോ കാട്ടിയതിനാണ് കേസ്. ഒരുമാസത്തിനുള്ളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് സംഭവം. പഠനാവശ്യാർഥം ജില്ല ആശുപത്രിയിലെത്തുന്ന നഴ്സിങ് വിദ്യാർഥിനികൾക്കാണ് ഡോക്ടറിൽനിന്ന് തിക്താനുഭവമുണ്ടായത്. ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

ഡോക്ടറെ സ്ഥലം മാറ്റി

കാഞ്ഞങ്ങാട്: അശ്ലീലച്ചുവയിൽ സംസാരിക്കുകയും മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിക്കുകയും ചെയ്തെന്ന നാല് പെൺകുട്ടികളുടെ പരാതിയിൽ ശിശുരോഗ വിദഗ്ധൻ അഭിലാഷിനെ ആരോഗ്യ വിഭാഗം ജില്ല ആശുപത്രിയിൽനിന്ന് സ്ഥലം മാറ്റി. കാസർകോട് ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റിയതിന് പിന്നാലെ ഡോ. അഭിലാഷ് അവധിയിൽ പ്രവേശിച്ചു

Post a Comment

أحدث أقدم