സുലൈമാന്റെ മരണം; ജില്ലയ്ക്ക് നഷ്ടം ഓൾറൗണ്ടറെ

(www.kl14onlinenews.com)
(12-DEC-2022)

സുലൈമാന്റെ മരണം; ജില്ലയ്ക്ക് നഷ്ടം ഓൾറൗണ്ടറെ
കാസർകോട് :
ഓൾറൗണ്ടറായിരുന്നു സുലൈമാൻ എക്കാലത്തും. പഠനകാലത്തും പിന്നീട് കായിക മേഖലയിലും വ്യവസായ മേഖലയിലുമൊക്കെയായി നിറഞ്ഞു നിന്ന വ്യക്തിത്വം. എൻ.എ.സുലൈമാന്റെ നിര്യാണത്തോടെ ജില്ലയ്ക്കു നഷ്ടമായതു കായിക മേഖലയ്ക്കപ്പുറം സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഓൾ റൗണ്ടറെയാണ്. സ്പോർട്സിനെയും വ്യവസായത്തെയും ഒപ്പം കാസർകോടിന്റെ എല്ലാം മേഖലകളിലെയും ഒരുപോലെ സ്നേഹിച്ചയാളായിരുന്നു സുലൈമാൻ.

ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇഷ്ട ടീമുകളുടെ മത്സരങ്ങളും ഒപ്പം താരങ്ങളെയും നേരിൽ കാണാനായി കുടുംബസമേതം ഖത്തറിലേക്ക് പോയ എൻ.എ.സുലൈമാൻ 5 മത്സരങ്ങൾ കണ്ടാണു നാട്ടിലേക്കു തിരിച്ചെത്തിയത്. ശനിയാഴ്ച നടന്ന ഫിഫ ലോകകപ്പ് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ വലിയ സ്ക്രീനിൽ കണ്ടതിനു ശേഷം വീട്ടിലെത്തിയതിനു ശേഷമാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കാസർകോടിന്റെ കലാ–കായിക–സാമൂഹിക–രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെയാണ് ജില്ലയിൽ കായികമേഖലയിൽ ഒട്ടേറെ മാറ്റങ്ങൾക്കായി ശ്രമിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, കെ.നീലകണ്ഠൻ, ഹക്കീം കുന്നിൽ, കരുൺ താപ്പ, സി.ടി.അഹമ്മദലി, കോൺഗ്രസ് കാസർകോട് ബ്ലോക്ക് പ്രസിഡന്റ് കെ.ഖാലിദ്, എൽ.എ.മഹമൂദ് ഹാജി, ആർ.പി.രമേശ് ബാബു, എം.രാജീവൻ നമ്പ്യാർ, ആർ.ഗംഗാധരൻ, ഉസ്മാൻ കടവത്ത്, മുനീർ ബാങ്കോട്, മെഹമൂദ് വട്ടക്കാട്, പുരുഷോത്തമൻ നായർ, ഉമേഷ്‌ അണങ്കൂർ, മനാഫ് നുള്ളിപ്പാടി, ജമീല അഹമ്മദ്, കെ.ടി.സുഭാഷ് നാരായണൻ, ശിവ ശങ്കരൻ തുടങ്ങിയവർ അനുശോചിച്ചു.

Post a Comment

Previous Post Next Post