(www.kl14onlinenews.com)
(15-DEC-2022)
പ്രസിഡന്റിന്റെ രാജിയിൽ കലാശിച്ച കുബണൂർ മാലിന്യ പ്ലാന്റ്റുമായി ബന്ധപ്പെട്ട രേഖകൾ ഉദ്യോഗസ്ഥൻ പൂഴ്ത്തി വെക്കുന്നു,നടപടി ആവശ്യപെട്ട് വിവരാവകാശ പ്രവർത്തകൻ
ഉപ്പള: കുബണൂർ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ രാജിയിൽ കലാശിച്ച സംഭവത്തിന്റെ പ്രധാന രേഖകൾ പഞ്ചായത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പൂഴ്ത്തി വെക്കുന്നതായി ആരോപണം. വിവരാവകാശ പ്രവർത്തകൻ മഹമൂദ് കൈക്കമ്പ വിവരാവകാശ പ്രകാരം ചോദിച്ച രേഖകളാണ് അനാവശ്യ കാലതാമസം സൃഷ്ടിച്ച് തടസ്സപ്പെടുത്തുന്നത്. രേഖകൾ നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് അപ്പലേറ്റ് അതോറിറ്റിക്ക് പരാതി നൽകി. മാലിന്യ വിഷയവുമായി ബന്ധപ്പെട്ട പൂർണ രേഖകൾ പൂഴ്ത്തി വെച്ച ഇതേ ഉദ്യോഗസ്ഥനാണ് എല്ലാ അഴിമതിയുടെയും സൂത്രധാരൻ. പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് രിസാനയെ കരുവാക്കി നടത്തിയ അഴിമതിയിൽ ലക്ഷങ്ങളാണ് ഇയാൾ പോക്കറ്റിലാക്കിയത്.
തന്റെ ടേബിളിൽ വരുന്ന ഫയലുകൾ ശെരിയാക്കി കൊടുക്കണമെങ്കിൽ ഭീമമായ കൈകൂലിയാണ് ഇയാൾ പൊതു ജനങ്ങളോട് ആവശ്യപെടുന്നത്. ഇതിനായി പഞ്ചായത്തിനകത്ത് ചില ബ്രോക്കർമാർ കറങ്ങി നടക്കുന്നത് പതിവാണ്. ഇവർ കാര്യങ്ങൾ ശരിയാക്കി തരാം എന്ന വ്യാജേനെ ആവശ്യക്കാരിൽ നിന്നും പണം കൈക്കൂലിയായി വാങ്ങി ഈ ഉദ്യോഗസ്ഥന് ഡ്യൂട്ടി സമയം കഴിഞ്ഞ് വീതിക്കുകയാണ് പതിവ്.
ഈ ഉദ്യോഗസ്ഥന്റെ ചെയ്തികൾ കാരണം പഞ്ചായത്തിലെ സത്യസന്ധരായ മറ്റ് ഉദ്യോഗസ്ഥർക് കൂടി ചീത്ത പേരുണ്ടാകുകയാണ്.
ഓഫീസ് സമയം അഞ്ചു മണി എന്നിരിക്കെ അർദ്ധരാത്രിയോളം പഞ്ചായത്തിനകത്ത് ഇതേ ഉദ്യോഗസ്ഥൻ ഫയലുകൾ തീർപ്പാക്കുന്നതിൽ ദുരൂഹതയുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും, സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ ഇമെയിൽ സന്ദേശത്തിൽ എൻ. സി. പി. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ മഹമ്മൂദ് കൈക്കമ്പ ആവശ്യപ്പെട്ടു.
Post a Comment