ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ ത്രിദിന എസ്പിസി ക്യാമ്പിന് തുടക്കം കുറിച്ചു

(www.kl14onlinenews.com)
(28-DEC-2022)

ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ ത്രിദിന എസ്പിസി ക്യാമ്പിന് തുടക്കം കുറിച്ചു
ചെമ്മനാട് : സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ത്രിദിന ക്രിസ്മസ് എസ് പി സി ക്യാമ്പിന് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിൽ തുടക്കമായി. നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പിയും എസ് പി സി ഡി എൻ ഒ യുമായ മാത്യൂ എം എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബദറുൽ മുനീർ എൻ എ, വിശിഷ്ടാതിഥിയും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ അമീർ പാലോത്ത് , പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ എ ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ട്രഷറർ മുസ്തഫ സി എം, സെക്രട്ടറി സാജു സി എച്ച് , മദർ പി ടി എ പ്രസിഡണ്ട് മുഹ്സീന റഹ് മാൻ , എസ് പി സി ഇൻ ചാർജ്ജ് സെക്കീന നജീബ് , ഡ്രിൽ ഇൻസ്ട്രക്റ്റർ സുജിത്ത്കുമാർ എ കെ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷ വഹിച്ചു . ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സി പി ഒ അബ്ദുൾ സലീം ടി ഇ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ കെ വിജയൻ പതാക ഉയർത്തി. ഷെറിൻ ജോസ് 'മൈ ഡ്രീം ടീം' എന്ന വിഷയത്തിൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി . ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടി നടക്കുന്നതോടൊപ്പം ഒരു കമ്മ്യൂണിറ്റി പാർക്കും നിർമ്മിക്കുന്നതാണ്. ക്യാമ്പിന് അധ്യാപികമാരായ സതി കെ, ഗൗരി, മദർ പി ടി എ കമ്മിറ്റി അംഗം മിസ്‌രിയ സമീർ , എസ് .പി .സി ഗാർഡിയൻ ആരീഫ മിന്നത്ത് നസീബ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post