(www.kl14onlinenews.com)
(13-DEC-2022)
തിരുവനന്തപുരം: നിയമസഭയില്‍ സര്‍വ്വകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ കെടി ജലീല്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താതെ വന്നതോടെയായിരുന്നു സ്പീക്കര്‍ ഇടപെട്ടത്.
ജലീലിന്റെ നടപടി ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു അണ്ടര്‍സ്റ്റാന്‍ഡില്‍ പോകുമ്പോള്‍ ചെയറുമായി സഹകരിക്കാതെയിരിക്കുന്നതും ശരിയായ കാര്യമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചെയറുമായി സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജലീല്‍ വഴങ്ങാതായതോടെയാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.
ഈ ഭാഗത്ത് നിന്ന് ഒറ്റയാളല്ലെ ഉളളൂവെന്നും ഒറ്റക്കാര്യമേ പറയുന്നുള്ളൂവെന്നും പറഞ്ഞ് ജലീല്‍ പ്രസംഗം തുടരാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഇടപെട്ടാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. തുടര്‍ന്ന് തോമസ് കെ തോമസ് എംഎല്‍എയെ സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴും ജലീല്‍ പ്രസംഗം തുടര്‍ന്നിരുന്നു.
إرسال تعليق