ഇടപാടുകൾ നടത്താതെ തന്നെ അക്കൗണ്ടിൽ നിന്നും 147 രൂപ 50 പൈസ ഡെബിറ്റ് ആയിട്ടുണ്ടോ? വിശദീകരണവുമായി എസ്ബിഐ

(www.kl14onlinenews.com)
(13-DEC-2022)

ഇടപാടുകൾ നടത്താതെ തന്നെ അക്കൗണ്ടിൽ നിന്നും 147 രൂപ 50 പൈസ ഡെബിറ്റ് ആയിട്ടുണ്ടോ? വിശദീകരണവുമായി എസ്ബിഐ
ഉപഭോക്താക്കൾക്ക് അടുത്തിടെ മൊബൈലിൽ എത്തിയ സന്ദേശത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇടപാടുകൾ നടത്താതെ തന്നെ അക്കൗണ്ടിൽ നിന്ന് 147 രൂപ 50 പൈസ ഡെബിറ്റ് ചെയ്ത സന്ദേശത്തിനാണ് എസ്ബിഐ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എടിഎം കാർഡ് ഉപയോഗിക്കുന്നതിന് ആന്യുവൽ മെയിന്റനൻസ് ചാർജ്, സർവീസ് ഫീ എന്നീ നിലകളിലാണ് ബാങ്ക് ഈ തുക ഈടാക്കിയിരിക്കുന്നത്. അതിനാൽ, അക്കൗണ്ട് ഉടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ആന്യുവൽ മെയിന്റനൻസ് ചാർജായി 128 രൂപയും 18 ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണ് 147 രൂപ 50 പൈസ. സർവീസ് ചാർജിന് പുറമേ, ഡെബിറ്റ് കാർഡുകൾ മാറ്റുന്നതിന് 300 രൂപയും പ്ലസ് ജിഎസ്ടിയും എസ്ബിഐ ഈടാക്കുന്നതാണ്. സാധാരണയായി രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യബാങ്കുകളും എടിഎം കാർഡ് ഉപയോഗിക്കുന്നതിന് സർവീസ് ചാർജുകൾ ഈടാക്കാറുണ്ട്.

Post a Comment

أحدث أقدم