ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; മെസിയും സംഘവും ഇന്നിറങ്ങും: എതിരാളികള്‍ സൗദി അറേബ്യ, ലുസൈൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹം

(www.kl14onlinenews.com)
(22-NOV-2022)

ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; മെസിയും സംഘവും ഇന്നിറങ്ങും: എതിരാളികള്‍ സൗദി അറേബ്യ, ലുസൈൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹം
ദോഹ:
ഫിഫ ലോകകപ്പ് (FIFA World Cup) ഫുട്‌ബോളില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അര്‍ജന്റീനയുടെ (Argentina) ആദ്യ മത്സരം ഇന്ന്. സൗദി അറേബ്യയാണ് എതിരാളികള്‍. ലുസൈല്‍ സ്റ്റേഡിയമാണ് ഗ്രൂപ്പ് സിയില്‍ നടക്കുന്ന അര്‍ജന്റീന-സൗദി അറേബ്യ മത്സരത്തിന് വേദിയാകുക. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. ഇന്ന് ആകെ നാല് മത്സരങ്ങള്‍ നടക്കാനുണ്ടെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi) തന്നെയാണ് ശ്രദ്ധാകേന്ദ്രം.

കളത്തില്‍ പന്തുകൊണ്ട് മിശിഹ മഴവില്ല് തീര്‍ക്കുന്നത് കാണാന്‍ ലുസൈലി സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ് അര്‍ജന്റീനയുടെ കുപ്പായമിട്ട പതിനായിരങ്ങള്‍

ഇത്തവണ ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് അര്‍ജന്റീന. 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് നീലപ്പടയുടെ വരവ്. അഞ്ചാം ലോകകപ്പിന് ഇറങ്ങുന്ന മെസി ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിഹാസ താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് ജയത്തോടെ തുടക്കം കുറിക്കാനാകും പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെയും സംഘത്തിന്റെയും ശ്രമം.
ഇന്ന് തന്നെ നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് ഡിയില്‍ ഡെന്‍മാര്‍ക്ക് ടുണീഷ്യയെയും ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ പോളണ്ടിനെയും നേരിടും. ഈ മത്സരത്തില്‍ ബാഴ്‌സലോണ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലാകും ഏവരുടെയും ശ്രദ്ധ. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനും ഇന്ന് മത്സരമുണ്ട്. ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

ലോകകപ്പ് കളത്തില്‍ പന്തുകൊണ്ട് മിശിഹ മഴവില്ല് തീര്‍ക്കുന്നത് കാണാന്‍ ലുസൈലി സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ് അര്‍ജന്റീനയുടെ കുപ്പായമിട്ട പതിനായിരങ്ങള്‍. ചരിത്രം കുറിച്ച് കരിയര്‍ പൂര്‍ണതയിലെത്തിച്ച് മടങ്ങാമെന്ന പ്രതീക്ഷയിലാണ് മെസിയും.

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇത്തവണ മെസിയും കൂട്ടരും. മെസിയുടെ ഉജ്വല ഫോം തന്നെയാണ് കാരണം. പരിചയസമ്പത്തുള്ളവരും യുവതാരങ്ങളും അണിനിരക്കുന്ന അര്‍‍ജന്റീനയുടെ നിര കഴിഞ്ഞ 36 മത്സരങ്ങളിലായി തോല്‍വി അറിഞ്ഞിട്ടില്ല. ഇന്നൊരു ജയമോ സമനിലയോ നേടിയല്‍ പുതിയ റെക്കോര്‍ഡാണ് മെസിപ്പട സൃഷ്ടിക്കാന്‍ പോകുന്നത്.

അര്‍ജന്‍റീനയുടെ ആദ്യ മത്സരം. മത്സരം വൈകിട്ട് 3.30നാണ് നടക്കുക. 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്‌- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെ നേരിടും.

ഗ്രൂപ്പ് ബി മത്സരത്തില്‍ വെയിൽസ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്‍റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍(1-1) തളച്ചത്.

Post a Comment

Previous Post Next Post