ലോക പ്രമേഹ ദിനം, ബോവിക്കാനം ലയൺസ് ക്ലബ്ബിന്റെ വിവിധ പരിപാടികൾ ശ്രദ്ധേയമായി

(www.kl14onlinenews.com)
(12-NOV-2022)

ലോക പ്രമേഹ ദിനം,
ബോവിക്കാനം ലയൺസ് ക്ലബ്ബിന്റെ വിവിധ പരിപാടികൾ ശ്രദ്ധേയമായി
ബോവിക്കാനം: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ബോവിക്കാനം ലയൺസ് ക്ലബ്ബ് മുളിയാർ സി.എച്ച് സിയുടെ സഹകരണത്തോടെ നടത്തിയ വിവിധ പരിപാടികൾ ശ്രദ്ധേയമായി.

ലയൺസ് പ്രസിഡൻ്റ് ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.

ബോധവത്ക്കരണ റാലി,സെമിനാർ,ഷുഗർ,ബി.പി പരിശോധന എന്നിവ നടത്തി.200 ഓളം പേരെ പരിശോധന നടത്തി.

വൈസ് പ്രസിഡൻറ് മസൂദ് ബോവിക്കാനം അദ്ധ്യക്ഷം വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ് രാജേഷ് ലോക പ്രമേഹ ദിന സന്ദേശം നൽകി.
സെക്രട്ടറി വി.എം. കൃഷ്ണപ്രസാദ്,ട്രഷറർ പി.എം. അബ്ദുൾറഹിമാൻ,ജോയിൻറ് സെക്രട്ടറി സാദത്ത് മുതലപ്പാറ,
ലയൺസ് ഡയറക്ടർമാരായ കൃഷ്ണൻ ചേടിക്കാൽ,ശരീഫ് പന്നടുക്കം,ഹാരിസ് മലബാർ,എ.ബി. അബ്ദുല്ല,മുളിയാർ സി.എച്ച് സി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ ബിന്ദു ബി. ബേബി പി. തുളസി എം അശ്വതി പി.ആർ എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post