എന്ത് കൊണ്ട് എരിയാലിലെ അടിപാത ആവശ്യത്തിന് മുറവിളി ഏറുന്നത്...

(www.kl14onlinenews.com)
(10-NOV-2022)

എന്ത് കൊണ്ട് എരിയാലിലെ അടിപാത ആവശ്യത്തിന് മുറവിളി ഏറുന്നത്...

✍️നൗഷാദ്എരിയാല്‍ 

മൊഗ്രാല്‍പുത്തൂര്‍പഞ്ചായത്തിലെ
എന്ത് കൊണ്ട് എരിയാലിലെ അടിപാത ആവശ്യത്തിന് മുറവിളി ഏറുന്നത്...
 പത്തുംപതിനൊന്നും വാര്‍ഡുകള്‍ ഹൈവേയോട് ചേര്‍ന്ന്  കിടക്കുന്നു  
ഒമ്പതും ഏഴും എട്ടും വാര്‍ഡുകള്‍ എരിയാല്‍ നിന്നും ബള്ളീര്‍ ,ജീലാനി നഗര്‍,കൊറവയല്‍,ബ്ലാര്‍ക്കോട് ആസാദ് നഗര്‍,  തുടങ്ങിയ പ്രദശങ്ങളെ വലയം വെക്കുന്നു  
കൂടാതെതൊട്ടടുത്ത മധൂര്‍  പഞ്ചായത്തിലെ ഉളിയത്തടുക്ക ,മധൂര്‍,ചെട്ടുംകുഴി .പ്രദേശങ്ങളിലേക്ക് കടന്ന് പോകുന്ന റോഡും ഈ  വാര്‍ഡുകളില്‍ തന്നേയാണ്       
ഇതില്‍ വാര്‍ഡ് പതിനൊന്നില്‍  കുളങ്കര ,മസ്ജിദും മദ്രസ്സയും കേന്ദ്ര ഭരണ സ്ഥാപനമായ   സിപിസി ആര്‍ ഐയ്യും കൂഡുലു വില്ലേജ്  ഓഫീസ് , കുഡുലു പോസ്റ്റ് ഓഫീസ് , എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മിഡിയം  സ്കൂളും ഗവ: എൽ പി സ്കൂൾ,   അംഗനവാടി, അടക്കം  പ്രദേശവാസികള്‍ ഏറേ ആശ്രയിക്കുന്നവയും ദിവസേന പലതവണകളായി   പോക്കു വരവും നടത്തുന്നവയുമാണ്   
നിലവില്‍ നാഷണല്‍ ഹൈവേയുടെ  ഇരുവശത്തായി  സ്ഥിതി ചെയ്യുന്നു    

വാര്‍ഡ് പത്തില്‍   നൂറ്റാണ്ടുകളുടെ പഴക്കമേറിയതും കാസറകോട് ജില്ലയിലേ  ആദ്യത്തെ നാല് പളളികളില്‍ ഒന്നായ എരിയാല്‍ ജുമാമസ്ജിദും  അത്ര തന്നെ പഴക്കമേറിയഅന്‍വാറുല്‍
ഇസ്ലാം  മദ്രസ്സയും  ,ദര്‍സ്സും ,    ചരിത്രപ്രശിദ്ധമായ ശ്രീ ദുര്‍ഗ്ഗാപരമേശ്വരി  ക്ഷേത്രം  ,  ചേരങ്കൈ ജുമാ മസ്ജിദ്  ,അസാസുല്‍ ഇസ്ലാം മദ്രസ്സ കോട്ടവളപ്പ് പ്രൈമറി സെന്‍റര്‍, കൃഷി ഭവൻ,പാലത്തില്‍ പളളി  മഖാം  മദ്രസ്സ തുടങ്ങിയവ സ്ഥിതി ചെയ്യുന്നു     ഒമ്പതും ഏഴും വാര്‍ഡുകളിലേയും സ്ഥിതികളും വിത്യസ്തമല്ല  മേല്‍ ചുണ്ടികാണിക്കപെട്ട  ആരാധാനലയങ്ങളേയും സ്ഥാപനങ്ങളേയും  പ്രദേശവാശികളെ കൂടാതെ  അയല്‍ പ്രദേശങ്ങളിലുളളവരും ആശ്രയിക്കുന്നവയാണ്     

റോഡ് നിര്‍മ്മാണം നിശ്ചിത പ്രകാരം തന്നേയാണ്  തുടര്‍ന്ന് പോകുന്നതെങ്കില്‍ രാണ്ടായി മുറിയുന്ന നാടിനൊപ്പം തന്നെ രണ്ടാക്കി  മുറിക്കേണ്ടി വരുും   വാര്‍ഡുകളും ആരാധാനയലങ്ങളും സ്ഥാപനങ്ങളും    അല്ലെങ്കില്‍   റോഡിന്‍റെ കിഴക്ക് വശത്ത് താമസിക്കുന്നര്‍  ബസ് മാര്‍ഗമോ ഓട്ടോയോ മറ്റു വാഹനങ്ങളേയോ ആശ്രയിച്ച്  കാസറകോട് മേല്‍പാലത്തിന് താഴേവരെ എകദേശം രണ്ടോ മുന്നോ കിലോമീറ്റര്‍   പോയി റോഡ് മറി കടന്ന്  തിരിച്ച് എരിയാലില്‍ തന്നെ റോഡിന്‍റെ പടിഞ്ഞാറ് വശത്തേുളള  മദ്രസ്സയിലും ആരാധാനാലയങ്ങളിലും എത്തണം   

ഇനി പടിഞ്ഞാര്‍ വശത്തുളളവര്‍ക്ക് കിഴക്ക് വശത്തേക്ക് പോകണമെങ്കില്‍ രണ്ട് കിലോമീറ്ററോളം ഓടി ചൗകി വഴി തിരിച്ച് വരണം   ഇതേ അവസ്ഥ തന്നേയാണ്     കാസറകോട് ടൗണിലേക്ക് പോയി വരുന്നവര്‍ക്കും മംഗലാപുരം ഭാഗങ്ങളിലേക്ക് പോയി വരുന്നവര്‍ക്കും ഉണ്ടാവുന്ന പ്രയാസം  കൂടാതെ  അതിക സാമ്പത്തിക ചിലവും പ്രദേശവാസികള്‍ക്ക് ഉണ്ടാവുന്നു  

ടൗണില്‍ പോയി തിരിച്ച് ബസ്മാര്‍ഗം  വരുന്നവര്‍ (വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ) ചൗക്കിയില്‍ ഇറങ്ങി  അണ്ടര്‍പാസേജിലൂടെ റോഡ് മറികടന്ന്  തിരിച്ച് ടൗണിലേക്കുളള മറ്റൊരു ബസ്സില്‍ കയറി എരിയാലില്‍ ഇറങ്ങണം        ഒരു ബസ്സിന്‍റെ ചിലവ് മതിയായിരുന്ന ഒരു നാടിന് രണ്ട് ബസ് ചാര്‍ജ് വേണ്ടി വരും  അതേ പോലേ ഓട്ടോയിലോ ടാക്സിയിലോ ആണെങ്കിലും ചൗക്കി വരെ പോയി തിരിച്ച് എരിയാലീല്‍ വരുന്നതിന്‍റെ (എകദേശം  4km) അധിക വാടക കൊടുക്കേണ്ടി വരും    മറു വശത്തുളളവര്‍ക്കും ഇതേ അവസ്ഥ തന്നേയാണ്      

ദൈനം ദിനം  ആവശ്യങ്ങള്‍ക്ക് ടൗണിനെ  ആശ്രയിക്കുന്ന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ികള്‍ക്കും ഇത് ഏറേ സാമ്പത്തികമായും സമയബന്ധിതമായും പ്രയാസം ഉണ്ടാക്കും     

നാടിന്‍റെ വികസനത്തിന് റോഡ് അനിവാര്യമാണ്  പ്രദേശവാസികള്‍ വികസനത്തെ  സ്വാഗതം ചെയ്യുന്നുമുണ്ട്   അത്കൊണ്ട് തന്നേയാണ്   റോഡിന്‍റെ ഇരുവശത്തുളളവര്‍ അവരുടെ സ്ഥാപനങ്ങള്‍ പൊളിച്ച് മാറ്റേണ്ടി വന്നിട്ടും വീടുകള്‍ പൊളിച്ച് കൊടുക്കേണ്ടി വന്നിട്ടും സ്ഥലങ്ങള്‍ വിട്ട് കൊടുക്കേണ്ടി വന്നിട്ടും എതിര്‍പ്പുകളില്ലാതെ  സഹകരിച്ചത്  

നാട്ടുകാരുടെ പരിപൂര്‍ണ്ണ പിന്തുണ കിട്ടിയത് കൊണ്ടാണ്  റോഡിന്‍റെ നിര്‍മ്മാണത്തില്‍  മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ആദ്യ ജോലി എരിയാലില്‍ നിന്ന് തുടങ്ങാനും  ഒളരെ പെട്ടെന്ന് നല്ല പുരോഗതിയിലെത്തിക്കാനും കരാറുകാര്‍ക്ക് കഴിഞ്ഞതും     
പക്ഷേ   റോഡ് കടന്ന് പോകുമ്പോള്‍ രണ്ടായി മുറിയുന്ന നാടിനേയും രണ്ടായി മുറിയുന്ന ബന്ധങ്ങളേയും അത് വഴി ഉണ്ടായേക്കാവുന്ന  ജനങ്ങളുെടെ  പ്രയാസങ്ങളും  ബന്ധപെട്ടവര്‍  വേണ്ടത് പോലേ പരിഗണിച്ചില്ല ഈയോരു സാഹചര്യത്തിലാണ്  നാട്ടുകാര്‍ക്ക് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നത്  അണ്ടര്‍ പാസേജ് അഥവാ അടിപാത അനിവാര്യമായ ആവശ്യവുമാണ്   അത് നേടിയെടുക്കാന്‍ സമര സമിതിക്ക് കഴിയട്ടേ 
എല്ലാവിധ ഭാവുകങ്ങളും 🌹🌹

Post a Comment

Previous Post Next Post