ഖത്തർ ലോകകപ്പ്; മരുഭൂമിയിലെ മുത്തുകളാണ് ഈ എട്ട് കളിമുറ്റങ്ങൾ,മണിക്കൂറിൽ പറന്നിറങ്ങുന്നത് 90 വിമാനങ്ങൾ

(www.kl14onlinenews.com)
(20-NOV-2022)

ഖത്തർ ലോകകപ്പ്; മരുഭൂമിയിലെ മുത്തുകളാണ് ഈ എട്ട് കളിമുറ്റങ്ങൾ,മണിക്കൂറിൽ പറന്നിറങ്ങുന്നത് 90 വിമാനങ്ങൾ
ദോഹ :
ക​ട​ലാ​ഴ​ങ്ങ​ളി​ലെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ചി​പ്പി​ക​ൾ ക​ണ്ടെ​ത്തി, അ​വ​ക്കു​ള്ളി​ൽ​നി​ന്ന് അ​മൂ​ല്യ​ങ്ങ​ളാ​യ മു​ത്തു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യി​രു​ന്നു അ​റേ​ബ്യ​ൻ പെ​നി​ൻ​സു​ല​യി​ലെ ഖ​ത്ത​ർ എ​ന്ന കൊ​ച്ചു​രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ​കാ​ല ഖ്യാ​തി. എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും ഈ ​മ​ണ്ണി​നെ സ​മ്പ​ന്ന​മാ​ക്കും മു​മ്പേ പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും വി​സ്മ​യ​ക​ര​മാ​യ മു​ത്തു​ക​ളു​ടെ ക​ല​വ​റ​യാ​യി​രു​ന്നു ഖ​ത്ത​ർ. ആ ​ശേ​ഖ​ര​ത്തി​ൽ​നി​ന്ന് മു​ത്തു​ക​ൾ വാ​രി​ക്കൂ​ട്ടാ​നാ​യി ദോ​ഹ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ട്ട പാ​യ്​​വ​ഞ്ചി​ക​ളാ​യി​രു​ന്നു ഈ ​മ​ണ്ണ്​ തേ​ടി​യെ​ത്തി​യ ആ​ദ്യ​സ​ഞ്ചാ​രി​ക​ൾ. ആ ​കാ​ല​മെ​ല്ലാം പി​ന്നി​ട്ട്, കാ​ൽ​പ​ന്തു മ​ഹോ​ത്സ​വ​വു​മാ​യി ഖ​ത്ത​ർ ലോ​ക​ത്തെ വീ​ണ്ടും വ​ര​വേ​ൽ​ക്കു​മ്പോ​ൾ ആ​രാ​ധ​ക​ർ​ക്കു​ മു​മ്പാ​കെ മ​രു​ഭൂ​ച്ചി​പ്പി​യി​ൽ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഒ​രു​കൂ​ട്ടം മു​ത്തു​ക​ൾ ത​യാ​റാ​ണ്.

തെ​ക്ക്​​ അ​ൽ വ​ക്​​റ​യി​ൽ​നി​ന്ന് വ​ട​ക്കോ​ട്ട്​ സ​ഞ്ച​രി​ച്ചാ​ൽ അ​ൽ ഖോ​ർ വ​രെ 75 കി​ലോ​മീ​റ്റ​ർ ദൂ​രം. ഈ ​ദൂ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച എ​ട്ട്​ അ​ത്ഭു​ത ചി​പ്പി​ക​ളി​ലേ​ക്കാ​ണ്​ ഖ​ത്ത​ർ കാ​യി​ക​ലോ​ക​ത്തെ ക്ഷ​ണി​ക്കു​ന്ന​ത്. പ​ന്തു​രു​ളാ​നൊ​രു​ങ്ങു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ലെ ഏ​റ്റ​വും അ​തി​ശ​യ​ക​ര​മാ​യ കാ​ഴ്ച​യും ഈ ​ക​ളി​മു​റ്റ​ങ്ങ​ളാ​വും.

അ​റ​ബ്​ മ​ണ്ണി​ന്‍റെ സം​സ്കാ​ര​വും നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ര​മ്പ​ര്യ​വും ഇ​ത്ര​മേ​ൽ ശി​ൽ​പ​ചാ​തു​രി​യോ​ടെ മ​റ്റെ​വി​ടെ​യും ചേ​ർ​ത്തു​വെ​ച്ചി​ട്ടു​ണ്ടാ​വി​ല്ല. മ​റ്റൊ​രു ലോ​ക​ക​പ്പി​ലെ ക​ളി​മു​റ്റ​ങ്ങ​ൾ​ക്കും ഇ​ത്ര ക​ഥ​പ​റ​യാ​നു​മു​ണ്ടാ​വി​ല്ല.

എ​ട്ട്​ സ്​​റ്റേ​ഡി​യ​ങ്ങ​ളാ​ണ്​ ഖ​ത്ത​ർ ലോ​ക​ക​പ്പി​നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​വ​യി​ൽ ഒ​രെ​ണ്ണം മാ​ത്ര​മേ, പ​ഴ​യ​ത് മു​ഖം​മി​നു​ക്കി​യി​ട്ടു​ള്ളൂ. 2006 ഏ​ഷ്യ​ൻ ഗെ​യിം​സി​ന്​ വേ​ദി​യാ​യ ഖ​ത്ത​റി​ന്‍റെ ക​ളി​മു​റ്റം ഖ​ലീ​ഫ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യം. ശേ​ഷി​ച്ച​വ​യി​ൽ ആ​റെ​ണ്ണം തീ​ർ​ത്തും പു​തി​യ​താ​യി മ​രു​ഭൂ​മി​യി​ൽ പൊ​ങ്ങി​യു​യ​ർ​ന്ന​പ്പോ​ൾ, റ​യ്യാ​നി​ലെ അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യം നി​ല​വി​ലെ ക​ളി​മു​റ്റം പൊ​ളി​ച്ച്​ പു​തു​ക്കി​പ്പ​ണി​യു​ക​യാ​യി​രു​ന്നു.

1. ലുസൈൽ സ്റ്റേഡിയം; സ്വർണക്കൂടാരം
2022 ഡി​സം​ബ​ർ 18 രാ​ത്രി​യി​ൽ, ഇ​വി​ടെ ജ​യി​ക്കു​ന്ന​ത്​ ആ​രെ​ന്ന​റി​യാ​നാ​ണ്​ ലോ​കം കാ​ത്തി​രി​ക്കു​ന്ന​ത്. വി​ശ്വ​മേ​ള​യു​ടെ ഫൈ​ന​ലി​ന്​ വേ​ദി​യാ​വു​​ന്ന മ​ണ്ണ്​ എ​ന്ന​നി​ല​യി​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പ്​ ച​രി​ത്ര​മെ​ഴു​തുന്നി​ടം. ലു​സൈ​ൽ സ്​​റ്റേ​ഡി​യം എ​ന്ന​​പേ​രി​ൽ ത​ന്നെ​യു​​ണ്ട്​ ഈ ​ക​ളി​മു​റ്റ​ത്ത്​ ഖ​ത്ത​ർ ഒ​ളി​പ്പി​ച്ചു​വെ​ച്ച വി​സ്​​മ​യ​ങ്ങ​ൾ. സ്മാ​ർ​ട്ട്​ ഖ​ത്ത​റി​ന്‍റെ ഭാ​വി​ന​ഗ​രി​യാ​വാ​ൻ ഒ​രു​ങ്ങു​ന്ന ലു​സൈ​ലി​ന്‍റെ തി​ല​ക​ക്കു​റി​യാ​ണ്​ സ്വ​ർ​ണ​ക്കൂ​ടാ​രം പോ​ലെ വാ​നി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ലു​സൈ​ൽ സ്​​റ്റേ​ഡി​യം.

രൂ​പ​ഭം​ഗി​യി​ലും നി​ർ​മാ​ണ സാ​​ങ്കേ​തി​ക​ത്വ​ത്തി​ലും എ​ൻ​ജി​നീ​യ​റി​ങ്​ വൈ​ദ​ഗ്​​ധ്യ​ത്തി​ലും അ​ത്ഭു​ത​മാ​ണ്​ ദോ​ഹ​യി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഈ ​ക​ളി​മു​റ്റം. ലോ​ക​പ്ര​ശ​സ്​​ത ആ​ർ​ക്കി​ടെ​ക്ട് ക​മ്പ​നി​യാ​യ ഫോ​സ്റ്റ​ർ ആ​ൻ​ഡ്​ പാ​ർ​ട്​​ണേ​ഴ്​​സാ​ണ്​ സ്​​റ്റേ​ഡി​യം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. എ​ച്ച്.​ബി.​കെ, ചൈ​ന റെ​യി​ൽ​വേ ക​ൺ​സ്​​ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്​​ത സം​രം​ഭ​മാ​യാ​ണ്​ സ്​​റ്റേ​ഡി​യ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​ത്.

2017 ഏ​പ്രി​ലി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച ലു​സൈ​ൽ സ്​​റ്റേ​ഡി​യം ഏ​റ്റ​വും ഒ​ടു​വി​ലാ​യി ലോ​ക​ക​പ്പി​ന്​ സ​ജ്ജ​മാ​യ സ്​​റ്റേ​ഡി​യ​മാ​ണ്. ഇ​ക്ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ലു​സൈ​ൽ സൂ​പ്പ​ർ​ക​പ്പി​ന്​ വേ​ദി​യാ​യാ​ണ്​ 80,000 പേ​ർ​ക്ക്​ ഇ​രി​പ്പി​ട​സൗ​ക​ര്യ​മു​ള്ള സ്​​റ്റേ​ഡി​യം കാ​യി​ക​ലോ​ക​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​ത്.

അ​റ​ബ് പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ർ​മാ​ണം. ച​രി​ത്ര​പാ​ര​മ്പ​ര്യ​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​യ ഫാ​ന​ർ റാ​ന്ത​ൽ വി​ള​ക്കും മ​ധു​ര​സ്​​മ​ര​ണ​ക​ളു​യ​ർ​ത്തു​ന്ന അ​തി​ന്‍റെ നേ​ർ​ത്ത നി​ഴ​ലും വെ​ളി​ച്ച​വും സ​മ​ന്വ​യി​പ്പി​ച്ച്​, ഒ​രു പു​രാ​ത​ന പാ​ന​പാ​ത്ര​ത്തി​ന്റെ ആ​കൃ​തി​യി​ലാ​ണ് ലു​സൈ​ൽ സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പാ​ന​ന്ത​രം ലു​സൈ​ൽ ന​ഗ​ര​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി ഹ​ബ്ബാ​യി സ്​​റ്റേ​ഡി​യം മാ​റും. സ്കൂ​ളും ക​ളി​ക്ക​ള​വും ആ​ശു​പ​ത്രി​യും വി​നോ​ദ​വു​മെ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന ച​രി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു ഏ​ടാ​യി.

2. അൽ ബെയ്ത് സ്റ്റേഡിയം; കളിക്കൂടാരം
ദോ​ഹ​യി​ൽ​നി​ന്ന് ഏ​റ്റ​വും അ​ക​ലെ​യു​ള്ള ക​ളി​മു​റ്റ​മാ​ണ്​ അ​ൽ ബെ​യ്ത്​ സ്​​റ്റേ​ഡി​യം. ദൂ​ര​ക്കാ​ഴ്ച​യി​ൽ അ​തി​വി​ശാ​ല​മാ​യ മ​രു​ഭൂ​മി​യി​ൽ വ​ലി​ച്ചു​കെ​ട്ടി​യൊ​രു ടെ​ന്‍റ്​ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്നു. അ​രി​കി​ലെ​ത്തു​ന്തോ​റും വി​സ്​​മ​യ​മാ​യി​മാ​റു​ന്ന നി​ർ​മാ​ണം.​ ദോ​ഹ​യി​ൽ​നി​ന്ന് 46 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാണ് ഈ ​ക​ളി​മു​റ്റം. മീ​ൻ​പി​ടു​ത്ത​വും മു​ത്തു​വാ​ര​ലും ഉ​പ​ജീ​വ​ന​മാ​ക്കി​യ ആ​ദ്യ​കാ​ല അ​റ​ബ്​ ബ​ദൂ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന ക​ട​ലോ​ര​ന​ഗ​ര​മാ​ണ്​ അ​ൽഖോ​ർ.

മ​രു​ഭൂ​സ​ഞ്ചാ​രി​ക​ളാ​യ അ​റ​ബി​ക​ൾ രാ​പ്പാ​ർ​ത്തി​രു​ന്ന ടെ​ന്‍റു​ക​ളു​ടെ മാ​തൃ​ക, സ്​​റ്റേ​ഡി​യം നി​ർ​മി​തി​യി​ലേ​ക്ക്​ അ​പ്പ​ടി പ​ക​ർ​ത്തി. ​ബെ​യ്ത്​ അ​ൽ ഷാ​ർ ടെ​ന്‍റു​ക​ളു​ടെ മാ​തൃ​ക​യാ​ണ്​ സ്​​റ്റേ​ഡി​യം നി​ർ​മി​തി​ക്കാ​യി സ്വീ​ക​രി​ച്ച​ത്. വ​ലി​ച്ചു​കെ​ട്ടി​യ ടെ​ന്‍റു​ക​ളും മു​ന്നി​ൽ പു​ക​യു​ന്ന നെ​രി​പ്പോ​ടും അ​റ​ബ്​ കൂ​ജ​ക​ളു​മെ​ല്ലാ​മു​ണ്ട്. 60,000 ഇ​രി​പ്പി​ട​ശേ​ഷി​യി​ൽ ഫി​ഫ അ​റ​ബ്​ ക​പ്പോ​ടെ അ​ൽ ബെ​യ്ത്​ ക​ൺ​തു​റ​ന്നു. ഇ​ത്ത​വ​ണ ന​വം​ബ​ർ 20ന്​ ​ഉ​ദ്​​ഘാ​ട​ന​മ​ത്സ​ര വേ​ദി​കൂ​ടി​യാ​ണ്​ ഇ​വി​ടം. അ​ൽ​ഖോ​റി​ൽ പാ​ർ​ക്കും പൂ​ന്തോ​ട്ട​ങ്ങ​ളു​മാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന പ​ച്ച​പ്പി​നു​ള്ളി​ലാ​ണ്​ ഈ ​ക​ളി​ച്ചെ​പ്പ്​ വി​ശ്വ​പോ​രാ​ളി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ആ​ഡം​ബ​ര ഹോ​ട്ട​ൽ സ്യൂ​ട്ടും ബാ​ൽ​ക്ക​ണി​യി​ൽ റൂ​മു​ക​ളു​മെ​ല്ലാ​മൊ​രു​ക്കി​യാ​ണ്​ മ​രു​ഭൂ​മി​യി​ൽ ക​ളി​ക്കൊ​ട്ടാ​രം ഒ​രു​ക്കി​യ​ത്. ​ല​ബ​നാ​ൻ ആ​ർ​കി​ടെ​ക്​​ട്​ ക​മ്പ​നി​യാ​യ ദാ​ർ അ​ൽ ഹ​ൻ​ദാ​ഷ്​ ആ​ണ്​ രൂ​പ​ക​ൽ​പ​ന. ഗ​ൾ​ഫാ​ർ അ​ൽ മി​സ്​​ന​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം. ലോ​ക​ക​പ്പി​നു​ശേ​ഷം, 32,000 സീ​റ്റു​ക​ളാ​യി കു​റ​ച്ച്, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലും ഷോ​പ്പി​ങ്​ മാ​ളും സ്​​പോ​ർ​ട്​​സ്​ സെ​ൻ​റ​റു​മാ​യി മാ​റും. ഒ​ഴി​വാ​ക്കു​ന്ന സീ​റ്റു​ക​ൾ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്​​റ്റേ​ഡി​യ​ങ്ങ​ൾക്കും ആ​തു​രാ​ല​യ​ങ്ങ​ൾക്കും കൈമാ​റും.

3. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം; കായിക തലസ്ഥാനം
ഖ​ത്ത​റി​ന്‍റെ കാ​യി​ക ത​ല​യെ​ടു​പ്പാ​ണ്​ ഖ​ലീ​ഫ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യം. 1975ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വി​ട​മാ​യി​രു​ന്നു ആ​ദ്യ ക​ളി​മു​റ്റം. 2006 ഏ​ഷ്യ​ൻ ഗെ​യിം​സ്​ മു​ത​ൽ ഒ​രു​പി​ടി കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​യ ഇ​ടം. ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്, ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ്, പാ​ൻ അ​റ​ബ്​ ഗെ​യിം​സ്, ഏ​ഷ്യാ​കപ്പ്​ ​ഫു​ട്​​ബാ​ൾ അ​ങ്ങ​നെ ഒ​രു​പി​ടി മ​ത്സ​ര​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ൾ ഇ​ന്നും ത​ങ്ങി​നി​ൽ​ക്കു​ന്ന കൂ​ടാ​ര​മാ​ണ്​ ഖ​ലീ​ഫ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യം.

ലോ​ക​ക​പ്പി​നാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പു​തു​ക്കി​പ്പ​ണി​തെ​ങ്കി​ലും രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. 45,000 ഇ​രി​പ്പി​ട​ശേ​ഷി​യു​മാ​യാ​ണ്​ ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ പ്ര​ധാ​ന വേ​ദി​യാ​യ ഇ​വി​ടം ഒ​രു​ങ്ങു​ന്ന​ത്. സ്​​റ്റേ​ഡി​യ​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ത​യാ​റാ​ക്കി​യ 3-2-1 സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ് ഒ​ളി​മ്പി​ക്സ്​ മ്യൂ​സി​യം സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റൊ​രു കാ​യി​ക​കേ​ന്ദ്ര​മാ​ണ്.

4. അൽ തുമാമ സ്റ്റേഡിയം; തൊപ്പിക്കുള്ളിലെ വിസ്മയം
ദോ​ഹ​ക്ക്​ മു​ക​ളി​ലൂ​ടെ വി​മാ​നം താ​ഴ്ന്ന്​ പ​റ​ക്കു​മ്പോ​ൾ, കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​റ​ബ്​ കൗ​മാ​ര​ക്കാ​രു​ടെ ത​ല​പ്പാ​വ്​ ക​മി​ഴ്ത്തി​വെ​ച്ച​താ​യി കാ​ണാം. അ​താ​ണ്, അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യം എ​ന്ന ലോ​ക​ക​പ്പി​ന്‍റെ മ​റ്റൊ​രു വി​സ്മ​യ​ച്ചെ​പ്പ്. അ​റ​ബ്​ കൗ​മാ​ര​ക്കാ​ർ അ​ണി​യു​ന്ന ഗ​ഫി​യ എ​ന്ന ത​ല​പ്പാ​വി​ന്‍റെ മാ​തൃ​ക, സ്​​റ്റേ​ഡി​യം നി​ർ​മി​തി​യി​ലേ​ക്ക്​ പ​ക​ർ​ത്തി​യ​​പ്പോ​ൾ അ​തി​ശ​യി​ച്ചു​പോ​യ​ത്​ ലോ​ക​മെ​ങ്ങു​മു​ള്ള ക​ളി​പ്രേ​മി​ക​ളും സം​ഘാ​ട​ക​രു​മാ​ണ്.

ക​ണ്ടു​ശീ​ലി​ച്ച ഫു​ട്​​ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ​നി​ന്ന് ഏ​റെ വ്യ​ത്യ​സ്​​ത​മാ​യ ആ​ശ​യ​മാ​യി​രു​ന്നു ഇ​ത്. ഖ​ത്ത​ർ ആ​ർ​ക്കി​ടെ​ക്​​ടാ​യ ഇ​ബ്രാ​ഹിം ജെ​യ്​​ദ​യാ​യി​രു​ന്നു ഈ ​രൂ​പ​ക​ൽ​പ​ന​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ആ​ശ​യം സം​ഘാ​ട​ക​ർ​ക്കും ഇ​ഷ്​​ട​മാ​യി. അ​ങ്ങ​നെ, ദോ​ഹ​ക്കു​ള്ളി​ൽ ത​ന്നെ ഏ​റ്റ​വും അ​രി​കി​ലാ​യി അ​ൽ തു​മാ​മ ക​ൺ​തു​റ​ന്നു. ദോ​ഹ സി​റ്റി​യി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ ദൂ​രം.

40,000 ഇ​രി​പ്പി​ട​മു​ള്ള സ്​​റ്റേ​ഡി​യം ലോ​ക​ക​പ്പി​നു​ശേ​ഷം, 20,000ത്തിലേ​ക്ക്​ ചു​രു​ങ്ങും. സ്​​റ്റേ​ഡി​യ​ത്തി​ന്റെ മു​ക​ൾ​നി​ല ലോ​ക​പ്ര​ശ​സ്​​ത സ്​​പോ​ർ​ട്​​സ്​ മെ​ഡി​സി​ൻ കേ​ന്ദ്ര​മാ​യ 'ആ​സ്​​പെ​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ ക്ലി​നി​ക്കി​ന്റെ ബ്രാ​ഞ്ചും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​മാ​യി മാ​റും.

5. സ്റ്റേഡിയം 974; കണ്ടെയ്നർ മാജിക്ക്
974 എ​ന്ന​ത്​ ഖ​ത്ത​റി​ന്‍റെ ഡ​യ​ലി​ങ്​ കോ​ഡാ​ണ്. എ​ന്നാ​ൽ, ഇ​വി​ടെ അ​തൊ​രു സ്​​റ്റേ​ഡി​യ​ത്തി​ന്‍റെ പേ​ര്​ കൂ​ടി​യാ​ണ്. ക​ണ്ടെ​യ്​​ന​ർ മാ​ജി​ക്​ എ​ന്ന്​ ലോ​കം ഇ​തി​ന​കം വി​ളി​ച്ച സ്​​റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മി​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ച ക​ണ്ടെ​യ്​​ന​റു​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ണ്​ 974. സ്​​റ്റേ​ഡി​യ നി​ർ​മി​തി​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ലോ​ക​ക​പ്പി​നാ​യി കോ​ർ​ണി​ഷി​നോ​ട്​ ചേ​ർ​ന്ന്​ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യ​ത്.

എ​ൻ​ജി​നീ​യ​റി​ങ്​ വി​സ്​​മ​യം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സ്​​റ്റേ​ഡി​യം. 1930 മു​ത​ലു​ള്ള ലോ​ക​ക​പ്പ്​ ച​രി​​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ടൂ​ർ​ണ​മെ​ന്റി​നു​ശേ​ഷം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​ക​ള​യു​ന്ന സ്​​റ്റേ​ഡി​യം എ​ന്ന പ്ര​ത്യേ​ക​ത ഇ​തി​നു മാ​ത്ര​മു​ള്ള​താ​ണ്. പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വും സു​സ്​​ഥി​ര​ത​യും മു​ദ്രാ​വാ​ക്യ​മാ​ക്കു​ന്ന ആ​തി​ഥേ​യ​രു​ടെ ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ മാ​തൃ​ക.

ഡ്ര​സി​ങ്​ റൂം ​മു​ത​ൽ വി.​വി.​ഐ.​പി കോ​ർ​പ​റേ​റ്റ്​ ബോ​ക്​​സും വ​രെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്​ ക​ണ്ടെ​യ്​​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്. ക​ളി​ക്കാ​ഴ്​​ച​ക്കൊ​പ്പം ഈ ​സ്​​റ്റേ​ഡി​യ​ത്തി​ന്‍റെ എ​ൻ​ജി​നീ​യ​റി​ങ്​ വൈ​വി​ധ്യ​വും കാ​ഴ്​​ച​ക്കാ​ർ​ക്ക്​ അ​ത്ഭു​ത​മാ​കും. 40,000 ഇ​രി​പ്പി​ട​മാ​ണ്​ ഒ​രു​ക്കി​യ​ത്. 2021ൽ ​ഫി​ഫ അ​റ​ബ്​ ക​പ്പോ​ടെ ഉ​ദ്​​ഘാ​ട​നം​ചെ​യ്ത സ്​​റ്റേ​ഡി​യം ലോ​ക​ക​പ്പി​നു​ശേ​ഷം പൂ​ക്ക​ള​ങ്ങ​ളും പാ​ർ​ക്കു​ക​ളു​മാ​യി പു​തി​യൊ​രു പൂ​ന്തോ​ട്ട​മാ​യി മാ​റും.

6. എജുക്കേഷൻ സിറ്റി സ്റ്റേഡിയം; മരുഭൂമിയിലെ വജ്രം
രൂ​പ​ഭം​ഗി​കൊ​ണ്ട്​ മ​രു​ഭൂ​മി​യി​ലെ വ​ജ്രം എ​ന്നാ​ണ്​ എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യ​ത്തെ വി​ളി​ക്കു​ന്ന​ത്. ഡ​​യ​​മ​​ണ്ടി​ന്‍റെ മാ​​തൃ​​ക​​യി​​ലാ​​ണ് സ്​​റ്റേ​ഡി​യ​ത്തി​​ന്‍റെ രൂ​പ​ക​ൽ​പ​ന. ആ​കെ​യു​ള്ള 40,000 സീ​​റ്റ്​ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ന് ശേ​​ഷം 20,000 ആ​​യി ചു​​രു​​ക്കും. 20,000 സീ​​റ്റു​​ക​​ള്‍ വി​​ക​​സി​​ത​രാ​​ജ്യ​​ങ്ങ​​ളി​​ലെ കാ​​യി​​ക​​പ​ദ്ധ​തി​ക​ൾ​ക്കാ​യി കൈ​മാ​റും. ഊ​​ര്‍ജ​കാ​​ര്യ​​ക്ഷ​​മ​​ത ഉ​​റ​​പ്പാ​​ക്കി സ​​മ്പ​​ന്ന​​മാ​​യ ഇ​​സ്​​ലാ​​മി​​ക് വാ​​സ്തു​​വി​​ദ്യ​​യും ആ​​ധു​​നി​​ക​​ത​​യും സ​​മ​​ന്വ​​യി​​പ്പി​​ച്ചു​​ള്ള​​താ​​ണ് സ്​​റ്റേ​​ഡി​​യ​​ത്തി​​ന്റെ രൂ​​പ​​ഘ​​ട​​ന.

ദോ​ഹ ന​ഗ​ര​ത്തി​ല്‍നി​ന്ന് 13 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​ത്താ​ണ്​ എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. ലോ​ക​ക​പ്പാ​ന​ന്ത​രം പ​കു​തി​യോ​ളം സീ​റ്റു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ളി​യി​ട​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റ​പ്പെ​ടും. നി​ര​വ​ധി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല ​കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​സ്ഥാ​നം കൂ​ടി​യാ​യ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യു​ടെ അ​ട​യാ​ള​മാ​യി ​ഈ ​ഡ​യ​മ​ണ്ട്​ സ്​​റ്റേ​ഡി​യം മാ​റും.

7. അഹ്മദ് ബിൻ അലി സ്റ്റേഡിയം; മുഖം മിനുക്കി റയ്യാൻ കളിമുറ്റം
ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​ത്വം ല​ഭി​ക്കും​മു​മ്പേ ഖ​ത്ത​റി​ലു​ള്ള ​സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ അ​ൽ റ​യ്യാ​നി​ലെ അ​ഹ് മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യം. ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗി​ലെ ക​രു​ത്ത​രാ​യ അ​ൽ റ​യ്യാ​ൻ എ​ഫ്.​സി​യു​ടെ ഹോം ​ഗ്രൗ​ണ്ട്. ലോ​ക​ക​പ്പി​നാ​യി കൂ​ടു​ത​ൽ ​മോ​ടി​യോ​ടെ പു​തു​ക്കി​പ്പ​ണി​താ​ണ്​ ഈ ​ക​ളി​മു​റ്റം കാ​ണി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്.

2016ൽ ​ആ​രം​ഭി​ച്ച നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു​വ​ർ​ഷം മു​മ്പ്​ പൂ​ർ​ത്തി​യാ​ക്കി, 2020ലെ ​അ​മീ​ർ ക​പ്പ്​ ഫൈ​ന​ലോ​ടെ അ​ഹ് മ​ദ് ബി​ൻ അ​ലി സ്​​റ്റേ​ഡി​യം വീ​ണ്ടും മ​ത്സ​ര സ​ജ്ജ​മാ​യി. 40,000 സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി​യോ​ടെ അ​ണി​ഞ്ഞൊ​രു​ങ്ങി​യ സ്​​റ്റേ​ഡി​യം ലോ​ക​ക​പ്പാ​ന​ന്ത​രം ഇ​രി​പ്പി​ട​ങ്ങ​ളു​ടെ എ​ണ്ണം നേ​ര​​ത്തേ​പോ​ലെ പ​കു​തി​യി​ലേ​ക്ക്​ ചു​രു​ങ്ങും. മ​റ്റു​വേ​ദി​ക​ളെ പോ​ലെ ത​ന്നെ എ​ടു​ത്തു​മാ​റ്റു​ന്ന സീ​റ്റു​ക​ളും മ​റ്റും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ സ്​​റ്റേ​ഡി​യ​ങ്ങ​ളാ​യി പു​ന​ർ​സൃ​ഷ്​​ടി​ക്ക​പ്പെ​ടും.

8. അൽ ജനൂബ് സ്റ്റേഡിയം; വക്റയിലെ അത്ഭുതം
ക​ട​ലു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട നാ​ട്ടി​ലെ, പ​ഴ​മ​ക്കാ​ർ ലോ​ക​ത്തി​ന്‍റെ പ​ല അ​റ്റ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ച്ച പാ​യ​ക്ക​പ്പ​ലി​നെ ഒ​രു സ്​​റ്റേ​ഡി​യ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്​ അ​ൽ വ​ക്​​റ​യി​ൽ. വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ ക​ച്ച​വ​ട​ത്തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും മു​ത്തു​വാ​ര​ലി​നു​മാ​യി സ​ഞ്ച​രി​ച്ച അ​റ​ബി​ക​ളു​ടെ യാ​ത്രാ ഉ​പാ​ധി​യെ ക​ട​ൽ​തീ​ര​ന​ഗ​രി​യാ​യ അ​ൽ വ​ക്​​റ​യി​ൽ സ്​​റ്റേ​ഡി​യ​മാ​ക്കി മാ​റ്റി.

അ​താ​ണ്​ അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യം. നി​ർ​മാ​ണ​വി​സ്​​മ​യ​ങ്ങ​ളി​ലെ മ​റ്റൊ​രു ഏ​ടാ​യി സ​ഹ ഹ​ദി​ദി​യു​ടെ ഈ ​രൂ​പ​ക​ൽ​പ​ന​യെ വി​ശേ​ഷി​പ്പി​ക്കാം. കാ​ഴ്​​ച​ക്കാ​രെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി​യൊ​രു​ക്കി​യ ഇ​റാ​ഖ് -ബ്രി​ട്ടീ​ഷ്​ ആ​ർ​ക്കി​ടെ​ക്ടാ​യ സ​ഹ​ ഖ​ത്ത​റി​ൽ പ​ന്തു​രു​ളു​​മ്പോ​ഴേ​ക്കും ഓ​ർ​മ​യാ​യി എ​ന്ന​താ​ണ്​ ഈ ​ഉ​ത്സ​വ​ത്തി​നി​ട​യി​ലെ നൊ​മ്പ​രം. 2019ൽ ​ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട അ​ൽ ജ​നൂ​ബ്​ സ്​​റ്റേ​ഡി​യം 40,000 കാ​ണി​ക​ൾ​ക്കാ​ണ്​ ഇ​രി​പ്പി​ട​മൊ​രു​ക്കു​ന്ന​ത്.

മണിക്കൂറിൽ പറന്നിറങ്ങുന്നത് 90 വിമാനങ്ങൾ
ദോഹ, ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്ന തിരക്കിൽ ഖത്തറിന്റെ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങൾ. രണ്ടിടങ്ങളിലുമായി 90 വിമാനങ്ങളാണ് ഓരോ മണിക്കൂറിലും വന്നുപോകുന്നത്. സന്ദർശകരെയും ആരാധകരെയും സ്വീകരിക്കാനും തിരക്ക് കൈകാര്യം ചെയ്യാനും ഇരു വിമാനത്താവളങ്ങളും പൂർണ സജ്ജമാണെന്ന് ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി.

എയർട്രാഫിക് വികസന പദ്ധതിയിലൂടെ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തിയിട്ടുണ്ട്. ഖത്തറിലേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമായ വ്യോമ റൂട്ടുകൾ 17 വ്യത്യസ്ത പാതകളാക്കിയിട്ടുമുണ്ട്. കൂടുതൽ വ്യോമഗതാഗത നീക്കം ഉറപ്പാക്കുന്നതിനും സുരക്ഷ കൈവരിക്കുന്നതിനും വായുവിൽ വിമാനങ്ങൾക്ക് പ്രവേശിക്കാവുന്ന മേഖലകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഒരേസമയം മൂന്നു ലാൻഡിങും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ശേഷി.

ഹമദ് വിമാനത്താവളത്തിലെ ഖത്തർ എയർ കൺട്രോൾ സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായകമാണ് വെർച്വൽ ടവർ. മധ്യപൂർവദേശത്ത് ഇത്തരമൊരു സംവിധാനം ആദ്യമാണ്. ബ്ലൈൻഡ് സ്പോട്ടുകൾ നിരീക്ഷിക്കാനും പ്രതിദിന വ്യോമഗതാഗതം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. വിമാനങ്ങളുടെയും വാഹനങ്ങളുടെയും ട്രാഫിക് വിദൂരമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് ഖത്തർ വെർച്വൽ ടവർ പ്രവർത്തന ക്ഷമമാക്കിയത്.

Post a Comment

Previous Post Next Post