നാസ്ക്ക് ചെമ്പിരിക്കയുടെ 22ാം വാർഷികം ഡിസംബറിൽ, ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(20-NOV-2022)

നാസ്ക്ക് ചെമ്പിരിക്കയുടെ 22ാം  വാർഷികം ഡിസംബറിൽ,
ലോഗോ പ്രകാശനം ചെയ്തു
ചെമ്പിരിക്ക: നാസ്ക്ക് ചെമ്പിരിക്കയുടെ ഇരുപത്തിരണ്ടാമത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന നൌഷാദ് അനുസ്മരണവു൦ മാപ്പിളപ്പാട്ട് -നാടൻപാട്ട് കലാ മേളയു൦  2022 ഡിസംബർ  അവസാന വാര൦ ചെമ്പിരിക്കയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

 പരിപാടിയുടെ  ലോഗോ പ്രകാശനം എ൦പിഎൽ 11ാ൦ സീസണിൽ വെച്ച് നടന്ന ചടങ്ങിൽ ഹലോ കാർഗോ മാനേജിംഗ് ഡയറക്ടർ  ഷാഫി ചാപ്പയിൽ നിന്ന് ഏറ്റ് വാങ്ങി ഏകെ നാല👏പ്പാട് ഗ്രൂപ്പ് ചെയർമാൻ  അലി നാലപ്പാട്    പ്രകാശനം നിർവഹിച്ചു.

നൂറുദ്ദീൻ, കബീർ കണ്ടത്തിൽ, റൌഫ് എ ആർ , സിദ്ദിഖ് പള്ളിക്കണ്ട൦, നിബ്രാസ്,സവാദ്, നിയാസ്, അഷ്റഫ് കെ എച്ച് അലി,മഹ്റൂഫ്, ജാഷിഖ്, ഇച്ചു,ജുനൈദ്, മർവാൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post