കീ ഫ്രെയിംസ് ഇന്റർനാഷണൽ യുഎഇ ഒരുക്കിയ ലോക പുഞ്ചിരി ദിന മത്സരത്തിൽ ദക്ഷിണ സജു പെരിയക്ക് ഒന്നാം സ്ഥാനം, ജനു: 7ന് അബുദാബിയിൽ സമ്മാനദാനം

(www.kl14onlinenews.com)
(26-NOV-2022)

കീ ഫ്രെയിംസ് ഇന്റർനാഷണൽ യുഎഇ ഒരുക്കിയ ലോക പുഞ്ചിരി ദിന മത്സരത്തിൽ ദക്ഷിണ സജു പെരിയക്ക് ഒന്നാം സ്ഥാനം, ജനു: 7ന് അബുദാബിയിൽ സമ്മാനദാനം
ദുബായ്:
ലോക പുഞ്ചിരി ദിനത്തോടനുബന്ധിച്ച് യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന
കീ ഫ്രയിംസ് ഇന്റർനാഷണൽ ഒരുക്കിയ പുഞ്ചിരി മത്സരത്തിൽ ദക്ഷിണ സജു ഒന്നാം സ്ഥാനം നേടി. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ ജാൻവി മുരളീധർ രണ്ടാമതും സൈഗ ഷജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജനുവരി 7-ന് അബുദാബിയിൽ
നടക്കുന്ന ടാലന്റ് ഷോയിൽ സമ്മാനദാനം നടക്കും.
ചെയർമാൻ റാഫി വക്കം അബുദാബി
പ്രോഗ്രാം കോർഡിനേറ്റർ കുഞ്ഞി നീലേശ്വരം, ജനറൽ സെക്രട്ടറി വി.അബ്ദുൾ സലാം . ചെയർപേഴ്സൺ മയൂഖ ഷാജി എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post