58-വർഷത്തെ ഇടവേളക്കുശേഷമുള്ള ഒത്തുചേരൽ: സന്തോഷം പങ്കിട്ട് സഹപാഠികൾ

(www.kl14onlinenews.com)
(14-NOV-2022)

58-വർഷത്തെ ഇടവേളക്കുശേഷമുള്ള ഒത്തുചേരൽ: സന്തോഷം പങ്കിട്ട് സഹപാഠികൾ

നിലേശ്വരം : ആദ്യ ഒത്തുചേരലിന്റെ സന്തോഷത്തിൽ രാജാസ് ഹയർ സെക്കന്ററി സ്ക്കൂളിലെ 1964 -'65 വർഷത്തെ പത്താം ക്ലാസ്സിലെ അഞ്ച് ഡിവിഷനുകളിലായി പഠിച്ച പൂർവ്വ വിദ്യാർഥികളുടെ സമാഗമം സന്തോഷത്തിന്റെ അലകടലായി മാറി.
     തങ്ങളുടെ സ്കൂളിൽ വെച്ച് നടത്തിയ ഒത്തുചേരലിൽ 35-പേർ പങ്കെടുത്തു. 58-വർഷം മുമ്പ് കണ്ട ചിലരെ കണ്ടപ്പോൾ തിരിച്ചറിയാൻ നന്നേ പ്രയാസപ്പെട്ടു.  മഹാത്മജിയുടെ പ്രതിമയ്ക്ക് മാല ചാർത്തിയാണ് യോഗം ആരംഭിച്ചത്. വിട്ടുപോയ സഹപാഠികൾക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും ഗതകാല സ്മരണകൾ അയവിറക്കുകയും ചെയ്തു. ഭാവി പ്രവർത്തങ്ങൾ ചർച്ച ചെയ്തു. കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി അവസാന വാരത്തിൽ രാജാസിൽ വെച്ച് കുടുംബ സംഗമം നടത്തുവാൻ തീരുമാനിച്ചു. സഹപാഠികളായ നൂറോളം പേരെ കണ്ടെത്തുകയും വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി കമ്മിറ്റി രൂപവൽക്കരിച്ചു. ഭാരവാഹികൾ : കെ.വി രാഘവൻ ( പ്രസിഡണ്ട് ), കെ.പി നളിനി (വൈസ് പ്രസിഡണ്ട് ), പി.വൈ മുരളീധരൻ (സെക്രട്ടറി), പി.പി ഹരീന്ദ്രനാഥ് (ജോ: സെക്രട്ടറി), പി.രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post