ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രക്ഷയായത് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ

(www.kl14onlinenews.com)
(15-NOV-2022)

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; രക്ഷയായത് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവറിന്റെ സമയോചിതായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ എട്ടരക്കാണ് അപകടം സംഭവിച്ചത്. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. വെടിവച്ചാന്‍ കോവിലില്‍ വച്ച് ടയറിന്റെ സെറ്റോടുകൂടി ഇളകി പോകുകയായിരുന്നു. പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
ബസില്‍ നിരവധി പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വിഴിഞ്ഞത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകേണ്ട ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തിനെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി

Post a Comment

Previous Post Next Post