നാല് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നു; സമ്മാനത്തുക തുല്യമായി വീതിക്കും: 56 കോടി ദുബായിലെ മലയാളി സംഘത്തിന്

(www.kl14onlinenews.com)
(05-NOV-2022)

നാല് വര്‍ഷമായി ബിഗ്
ടിക്കറ്റില്‍ പങ്കെടുക്കുന്നു;
സമ്മാനത്തുക തുല്യമായി വീതിക്കും: 56 കോടി ദുബായിലെ മലയാളി സംഘത്തിന്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 2020 മുതലുള്ള ആദ്യ ഔട്ട്ഡോര്‍ ലൈവ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 2.5 കോടി ദിര്‍ഹത്തിന്‍റെ (56 കോടി ഇന്ത്യന്‍ രൂപ ) ഒന്നാം സമ്മാനം. ബിഗ് ടിക്കറ്റിന്‍റ 245-ാം നമ്പര്‍ സീരീസ് നറുക്കെടുപ്പിലൂടെ സജേഷ് എന്‍ എസ് ആണ് 25 മില്യന്‍ ദിര്‍ഹം സ്വന്തമാക്കിയത്. നിലവില്‍ ദുബൈയില്‍ താമസിക്കുന്ന സജേഷ് രണ്ടു വര്‍ഷം മുമ്പാണ് ഒമാനില്‍ നിന്ന് യുഎഇയിലേക്ക് എത്തിയത്. നാല് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ പങ്കെടുത്തു വരികയാണ് അദ്ദേഹം. 20 സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സജേഷ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയത്. 

'ഞാന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ 150ലേറെ ജീവനക്കാരുണ്ട്. എന്‍റെ സമ്മാനത്തുകയുടെ ഒരു ഭാഗം കൊണ്ട് ഇവരില്‍ കഴിയുന്നത്ര ആളുകളെ സഹായിക്കാനാണ് ആഗ്രഹം'- സമ്മാനത്തുക എങ്ങനെ വിനിയോഗിക്കാനാണ് പദ്ധതിയെന്ന ചോദ്യത്തിന് സജേഷ് മറുപടി പറഞ്ഞു. ഒരിക്കലും നിരാശരാകരുതെന്നും സ്വപ്നങ്ങളെ പിന്തുടരണമെന്നുമാണ് സജേഷിനെ അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ പഠിപ്പിച്ചത്. മില്യനയര്‍ ആയെങ്കിലും തുടര്‍ന്നും എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങാനും മറ്റ് ഉപഭോക്താക്കളെ ഇതേ രീതി പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കാനുമാണ് സജേഷിന്‍റെ പദ്ധതി.

അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് ചരിത്രത്തിലാദ്യമായി മൂന്ന് കോടി ദിര്‍ഹം (67 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാന്‍ അവസരമൊരുങ്ങുകയാണ് ഡിസംബറിലെ ലൈവ് നറുക്കെടുപ്പിലൂടെ. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് 10 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും നല്‍കും. 50,000 ദിര്‍ഹമാണ് നാലാം സമ്മാനം. നവംബര്‍ മാസത്തിലെ എല്ലാ പ്രതിവാര നറുക്കെടുപ്പിലെയും വിജയികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. ഇതുവഴിബിഗ് ടിക്കറ്റ് ആറ് പേരെ കൂടി മില്യനയര്‍മാരാക്കുകയാണ്. കഴിഞ്ഞ നറുക്കെടുപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്‍റെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ സന്ദര്‍ശിക്കുക. 

ഇക്കഴിഞ്ഞ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്  175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ് ആലം ആണ്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത്  ഇന്ത്യക്കാരനായ മൊയ്തീന്‍ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതം സമ്മാനിച്ചത്.

അഞ്ചാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് 096730 എന്ന ടിക്കറ്റ് നമ്പരിനുടമയായ നയാകാന്തി സോമേശ്വര റെഡ്ഡിയാണ്. ആറാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 059665 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള ദുര്‍ഗ പ്രസാദ് ആണ്. ഏഴാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 325762 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള മാത്യു പെരുന്തെകരി സ്റ്റീഫന്‍ ആണ്. 344415 എന്ന നമ്പരിലൂടെ ഇന്ത്യക്കാരനായ ബാവ അബ്ദുല്‍ ഹമീദ് എടത്തല കുറ്റാശ്ശേരിയാണ് എട്ടാം സമ്മാനമായ  20,000 ദിര്‍ഹം സ്വന്തമാക്കിയത്. 

ഒമ്പതാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് യുഎഇ സ്വദേശിയായ മുഹമ്മദ് യൂസഫ് മുഹമ്മദ് മുറാദ് അല്‍ബുലുഷി അല്‍ബൂഷിയാണ്. 052152 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 275598 എന്ന ടിക്കറ്റ് നമ്പരിലൂടെ  പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അബ്ദുല്‍ ഹസ്സനാണ്. 126318 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള ബാവ യാഖൂബ് പതിനൊന്നാം സമ്മാനമായ 20,000 ദിര്‍ഹം നേടി. 12-ാം സമ്മാനമായ 20,000 ദിര്‍ഹം ഇന്ത്യക്കാരനായ റാഫേല്‍ മഠത്തിപറമ്പില്‍ ജോസഫ് നേടി. 325726 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 13-ാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഗയം വി എസ് കെ മോഹന്‍ റെഡ്ഡി വാങ്ങിയ 125848 എന്ന നമ്പരിലുള്ള ടിക്കറ്റാണ്. 14-ാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ശൈഖ് റാഷിദ് കരങ്ങാടന്‍ ആണ്. 248350 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യക്കാരനായ അബ്ദുല്‍ അസീസ് ഖാദര്‍ ബിഎംഡബ്ല്യൂ സ്വന്തമാക്കി. 019238 എന്ന നമ്പരാണ് അദ്ദേഹത്തെ വിജയിയാക്കിയത്. 

ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

പ്രൊമോഷന്‍ 1: നവംബര്‍ 1 - 9, നറുക്കെടുപ്പ് തീയതി -  നവംബര്‍ 10  (വ്യാഴാഴ്ച)
പ്രൊമോഷന്‍ 2: നവംബര്‍ 10 - 16, നറുക്കെടുപ്പ് തീയതി -  നവംബര്‍ 17  (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3: നവംബര്‍ 17 - 23, നറുക്കെടുപ്പ് തീയതി -  നവംബര്‍ 24  (വ്യാഴാഴ്ച)
പ്രൊമോഷന്‍ 4: നവംബര്‍ 24 - 30, നറുക്കെടുപ്പ് തീയതി -  ഡിസംബര്‍ 1  (വ്യാഴാഴ്ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല

Post a Comment

Previous Post Next Post