ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പരവനടുക്കം സ്‌കൂളിന്‌ വാട്ടര്‍ പ്യൂരിഫെയര്‍ സമ്മാനിച്ചു

(www.kl14onlinenews.com)
(05-NOV-2022)

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പരവനടുക്കം സ്‌കൂളിന്‌
വാട്ടര്‍ പ്യൂരിഫെയര്‍ സമ്മാനിച്ചു
കാസര്‍കോട്‌ :ദാഹ ജലം, ജീവാമൃതം പദ്ധതിയുടെ ഭാഗമായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ വാട്ടര്‍ പ്യൂരിഫെയര്‍ സമ്മാനിച്ചു. പരവനടുക്കം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുടിക്കാന്‍ ശുദ്ധ ജലം ലഭിക്കുന്നില്ലെന്ന സ്‌കൂളധികൃതരുടെ അപേക്ഷ പരിഗണിച്ചാണ്‌ സ്‌കൂളിലേക്ക്‌ വാട്ടര്‍ പ്യൂരിപെയര്‍ സംഭാവന ചെയ്‌തത്‌.

വൈസ്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ ഐവ പ്രിന്‍സിപ്പല്‍ ജി.കെ ബീനക്ക്‌ നല്‍കി ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചാര്‍ട്ടര്‍ പ്രസിഡണ്ട്‌ ജലീല്‍ മുഹമ്മദ്‌, മഹമൂദ്‌ ഇബ്രാഹിം എരിയാല്‍, ഷിഹാബ്‌ തോരവളപ്പില്‍, അധ്യാപികമാരായ പി, പുഷ്‌പ, എ.വിദ്യ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post