ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 38 പേർ രക്തദാനം നൽകി മാതൃകയായി

(www.kl14onlinenews.com)
(01-NOV-2022)

ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 38 പേർ രക്തദാനം നൽകി മാതൃകയായി
കാഞ്ഞങ്ങാട് : സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ നിന്നും ഉയർന്ന് വന്ന് നിഷ്പക്ഷതയുടെയും നിർഭയത്തിന്റെയും സത്യസന്ധതയുടെയും മുഖമായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ പറഞ്ഞു. 

വിഘടനവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇന്ത്യയെ ഒരുമിച്ച് നിർത്താൻ ശ്രമിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ധീര ഭരണാധികാരി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷി ദിനത്തിൽ സേവാദൾ കാസർഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിലെ ബ്ലഡ് ബാങ്കിൽ 38 പേരുടെ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. കോൺഗ്രസ് സേവാദൾ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എം.വി. ഉദ്ദേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ, സേവാദൾ ജില്ലാ സെക്രട്ടറി മജീദ് മാങ്ങാട്, മുൻ ചീഫ് ഓർഗ്ഗനൈസർ ശിബു കടവങ്ങാനം, ജില്ലാ ട്രഷറർ ബിനു ബാര മറ്റു ഭാരവാഹികളായ മോഹനൻ മൂളിയക്കൽ, പ്രസാദ് ഒളവറ, രാഹുൽ കോയാമ്പുറം, സി.എം ശിഹാബ് കാടംകോട്, എ.എം.എ.ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post