ആലൂർ എം.ജി.എൽ.സി.അടച്ചു പൂട്ടരുത്-എസ്കെഎസ്എസ്എഫ്

(www.kl14onlinenews.com)
(01-NOV-2022)

ആലൂർ എം.ജി.എൽ.സി.അടച്ചു പൂട്ടരുത്-എസ്കെഎസ്എസ്എഫ്


മുളിയാർ: ആലൂർ എം.ജി.എൽ.സി. അടച്ചു പൂട്ടരുതെന്നും
കുട്ടികളെ വഴിയാധാര മാക്കരുതെന്നും
എസ്കെഎസ്എസ്എഫ് ആലൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

പിന്നോക്ക പ്രദേശത്തെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ആശ്രയമായി നില കൊണ്ട സ്ഥാപനത്തെ
എൽ.പി.സ്കൂളായി ഉയർത്തുന്നതിന് പകരം
ഇല്ലാതാക്കാൻ നടത്തു ന്ന ശ്രമം അംഗീകരി ക്കാൻ കഴിയില്ലെന്നും
ശക്തമായ സമരത്തിന് നേതൃത്വം നൽകു മെന്നും യോഗം മുന്നറിയിപ്പു നൽകി.
പ്രസിഡണ്ട് ശിഹാബ് ആലൂർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇസ്രത്ത് ഫർഹാൻ സ്വാഗതം പറഞ്ഞു. ട്രഷറർകബീർ കെ. എം, റഷീദ് തായത്ത്, മുഹമ്മദ്‌ കുഞ്ഞി.എ,അബ്ദുൽ കാദർ കോളോട്,അബ്ദുള്ള എ. പി,
അസിസ് എം എ,സഹൽ പ്രസംഗിച്ചു
 

Post a Comment

Previous Post Next Post