(www.kl14onlinenews.com)
(28-NOV-2022)
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക,കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
അതേസമയം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടനെ മോചിപ്പിക്കാനെത്തി അറസ്റ്റിലായ നാലു പേരെയാണ് വിട്ടയച്ചത്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നലെ സംഘര്‍ഷമുണ്ടായത്. സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു.
പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. എസ്പിയുടേതടക്കം നാലു വാഹനങ്ങളും രണ്ട് കെഎസ്ആര്‍ടിസി ബസുകളും അടിച്ചുതകര്‍ത്തു. വൈദികരടക്കമുള്ള സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
വിഴിഞ്ഞത്ത് സമാധാന ശ്രമങ്ങള്‍ക്കായി സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാരെ കൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
വിഴിഞ്ഞം സംഘർഷം: പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ദിവസം മദ്യനിരോധനം
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച്ച മദ്യ നിരോധനം. പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു.
വിഴിഞ്ഞത്ത് അതീവ ജാഗ്രതാ നിർദ്ദേശം; കേസെടുക്കും, ഇന്ന് സർവ്വകക്ഷിയോഗം
വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ പരിസരത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. കൂടുതൽ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചു. ക്രമസമാധാനം ഉറപ്പാക്കാനായിട്ടാണിത്. സമീപ ജില്ലകളിൽ നിന്നും പോലീസ് സേന വിഴിഞ്ഞത്ത് എത്തും. തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്പിമാർക്കും ഡിവൈഎസ്പിമാർക്കുമായിരിക്കും ക്രമസമാധാന ചുമതല.
വിഷയത്തിൽ സമാധാന ചർച്ച തിങ്കളാഴ്ചയും തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചർച്ച. പ്രദേശത്ത് ഉണ്ടായ വൻ സംഘർഷങ്ങളെത്തുടർന്ന് രണ്ടുഘട്ടങ്ങളിലായി ചർച്ച നടന്നിരുന്നു. സമാധാനം പുന:സ്ഥാപിക്കലാണ് ആദ്യ ലക്ഷ്യം. മന്ത്രിമാരെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടർ പറഞ്ഞു.
രാത്രി വൈകിയും സമര നേതൃത്വവുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും സമവായത്തിലേക്ക് എത്താൻ ആയിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ ഇന്ന് കേസെടുക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. കൂടാതെ തുറമുഖ നിർമ്മാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
വിഴിഞ്ഞത്ത് നിന്നും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സ്റ്റേഷന്‍ വളയുകയായികുന്നു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സംഘര്‍ഷത്തിനിടെ അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി സ്‌റ്റേഷന്‍ വളഞ്ഞതോടെ പൊലീസുകാര്‍ സ്റ്റേഷന്‍ ഉള്ളില്‍ കുടുങ്ങി.
ഒരു ബസ്സില്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്തെത്തിച്ചെങ്കിലും ഇവരെ ബസില്‍ നിന്ന് ഇറങ്ങുന്നത് സമരക്കാര്‍ തടഞ്ഞു. പിന്നാലെ സിറ്റി, റൂറല്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തി. മൊബൈലില്‍ സംഘര്‍ഷാവസ്ഥ ചിത്രീകരിക്കാന്‍ നോക്കിയവര്‍ക്കെതിരെയും കയ്യേറ്റമുണ്ടായി. എസിവി ന്യൂസിന്റെ പ്രാദേശിക റിപോര്‍ട്ടര്‍ ഷെരീഫ് എം ജോര്‍ജിന് മര്‍ദ്ദനമേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം.
إرسال تعليق