(www.kl14onlinenews.com)
(27-NOV-2022)
വിഴിഞ്ഞത്ത് സംഘർഷാവസ്ഥ; പൊലീസ് സ്റ്റേഷന് നേരെ ആക്രമണം; ജീപ്പുകള്‍ തകര്‍ത്തു, പൊലീസുകാര്‍ക്ക് പരിക്ക്
വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുമ്പില്‍ സംഘര്‍ഷാവസ്ഥ. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സ്റ്റേഷന്‍ വളഞ്ഞു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. കരമന പൊലീസ് സ്റ്റേഷനിലെ ഒരു ജീപ്പ് മറിച്ചിട്ടെന്നും വിവരമുണ്ട്.
സംഘര്‍ഷത്തിനിടെ അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി സ്‌റ്റേഷന്‍ വളഞ്ഞതോടെ പൊലീസുകാര്‍ സ്റ്റേഷന്‍ ഉള്ളില്‍ കുടുങ്ങി. ഒരു ബസ്സില്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്തെത്തിച്ചെങ്കിലും ഇവരെ ബസില്‍ നിന്ന് ഇറങ്ങുന്നത് സമരക്കാര്‍ തടഞ്ഞു. പിന്നാലെ സിറ്റി, റൂറല്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തി.
മൊബൈലില്‍ സംഘര്‍ഷാവസ്ഥ ചിത്രീകരിക്കാന്‍ നോക്കിയവര്‍ക്കെതിരെയും കയ്യേറ്റമുണ്ടായി. എസിവി ന്യൂസിന്റെ പ്രാദേശിക റിപോര്‍ട്ടര്‍ ഷെരീഫ് എം ജോര്‍ജിന് മര്‍ദ്ദനമേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം.
إرسال تعليق