മൂടിയില്ലാത്ത കാനയില്‍ 3 വയസുളള‌ കുട്ടി വീണു; ഒഴുകിപ്പോകാതെ കാലുകൊണ്ട് തടഞ്ഞുനിര്‍ത്തി അമ്മ

(www.kl14onlinenews.com)
(18-NOV-2022)

മൂടിയില്ലാത്ത കാനയില്‍ 3 വയസുളള‌ കുട്ടി വീണു; ഒഴുകിപ്പോകാതെ കാലുകൊണ്ട് തടഞ്ഞുനിര്‍ത്തി അമ്മ

കൊച്ചി: പനമ്പിള്ളി നഗറില്‍ കാനയില്‍ വീണ് മൂന്നു വയസുകാരന്. പരുക്ക്. തുറന്നിട്ടിരുന്ന കാനയിലേക്ക് കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
. മെട്രോയില്‍ ഇറങ്ങി അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കാല്‍ വഴുതി മൂന്നുവയസുകാരന്‍ കാനയിലേക്ക് വീണത്. കാനയില്‍ വീണ കുട്ടി അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.
ഒഴുക്കുള്ള കാനയിലാണ് മകന്‍ വീണതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഭാര്യ കാലു കൊണ്ട് തടഞ്ഞുനിര്‍ത്തിയതിനാലാണ് ഒഴുകിപ്പോകാതിരുന്നത്. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കാന മൂടണമെന്ന് പരിസരവാസികളും കൗണ്‍സിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

Previous Post Next Post