ജിദ്ദ – കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസിന് തുടക്കം

(www.kl14onlinenews.com)
(06-NOV-2022)

ജിദ്ദ – കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസിന് തുടക്കം
കണ്ണൂര്‍: ജിദ്ദയില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചും എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ഞായറാഴ്ച ആരംഭിച്ചു. കണ്ണൂരില്‍നിന്നും 172 പേരുമായാണ് IX799 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. യാത്രക്കാരില്‍ കൂടുതലും ഉമ്ര തീര്‍ഥാടകരായിരുന്നു. മലബാറിലെ ഉമ്ര തീര്‍ഥാടകരുടേതടക്കം ഏറെ നാളത്തെ സ്വപ്‌നമായിരുന്ന ജിദ്ദ-കണ്ണൂര്‍ വിമാന സര്‍വ്വീസാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ജിദ്ദയില്‍നിന്നും കണ്ണൂരിലേക്കുള്ള IX798 വിമാനം 172 യാത്രക്കാരുമായി 2.09നാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ഔദ്യോഗികമായി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് IX798 വിമാനത്തെ സ്വീകരിച്ചത്. വേഗത്തിലുള്ള ക്ലിയറന്‍സുകള്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ സൗകര്യങ്ങളും ഒരുക്കി.

തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനാമുറികളും വിശ്രമസ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കൗണ്ടറുകളില്‍ തിരക്കനുഭവപ്പെടാതിരിക്കാനും മറ്റും ഇത് സഹായിച്ചു.

എല്ലാ ഞായറാഴ്ചകളിലും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 എയര്‍ക്രാഫ്റ്റാണ് കണ്ണൂര്‍-ജിദ്ദ സര്‍വ്വീസ് നടത്തുക. വലിയരീതിയില്‍ ആവശ്യമുയര്‍ന്ന ഈ സര്‍വ്വീസില്‍ വരും ദിവസങ്ങളിലേക്കുള്ള സീറ്റ് ബുക്കിംങ് എല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.

Post a Comment

Previous Post Next Post