ഇരുപത്തിയഞ്ചാമത് എയിംസ് കാസർകോട് കൊണ്ട് വരും, ഒരു ലക്ഷം പോസ്റ്റ്‌ കാർഡ് ക്യാമ്പയിൻ മുൻ എംപി എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(21-NOV-2022)

ഇരുപത്തിയഞ്ചാമത് എയിംസ് കാസർകോട് കൊണ്ട് വരും,ഒരു ലക്ഷം പോസ്റ്റ്‌ കാർഡ് ക്യാമ്പയിൻ മുൻ എംപി എ.പി. അബ്ദുള്ളക്കുട്ടി
ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : സംസ്ഥാന സർക്കാർ ജില്ലയോട് കാട്ടുന്ന നിരന്തര അവഗണന അവസാനിപ്പിക്കണമെന്നും ഒപ്പം ഇരുപത്തി അഞ്ചാമത് എയിംസ് മെഡിക്കൽ കോളേജ് കാസറഗോഡിന്റെ മണ്ണിൽ തന്നെ കൊണ്ട് വരുമെന്നും ഇതിന് വേണ്ടി തന്നാലവുന്നതൊക്കെ ചെയ്യുമെന്നും ജില്ലക്ക് ഉറപ്പിക്കാൻ പറ്റുന്നതും ജില്ലക്ക് അവകാശപ്പെട്ടതുമായ മെഡിക്കൽ കോളേജ് ആണ് എയിംസ് എന്നും എപി അബ്ദുല്ലക്കുട്ടി പറഞ്ഞു.

വേണം എയിംസ് കാസറഗോഡ് എന്ന ലക്ഷ്യത്തിന് വേണ്ടി നിരന്തര പോരാട്ടം നടത്തുന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ഡൽഹിയിൽ പ്രധാന മന്ത്രിയെയും സുപ്രീം കോടതിയെയും ഈ മാസം അവസാനം സമീപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രധാന മന്ത്രിക്കുള്ള പോസ്റ്റ്‌ കാർഡ് ക്യാമ്പയിന്റെ ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബി ജെ പി ദേശീയ വൈസ് പ്രസിഡന്റും മുൻ കണ്ണൂർ എംപി യുമായ എ പി അബ്ദുല്ലക്കുട്ടി.

ഇന്ത്യൻ പ്രധാന മന്ത്രിയെയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയെയും കാണാനാണ് നാലംഗ ടീം പുറപ്പെടുന്നത്. ഓരോ പഞ്ചായത്ത് മുനിസിപ്പൽ പ്രദേശത്തും 2500 പോസ്റ്റ്‌ കാർഡുകളാണ് എയിംസ് കൂട്ടായ്മയുടെയും അഭ്യൂദേയ കാംക്ഷികളുടെയും സഹകരത്തോടെ പോസ്റ്റ്‌ ചെയ്യുന്നത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് പോസ്റ്റ്‌ കാർഡ് എഴുതി തയ്യാറാക്കുന്നത്.

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 313- ആം ദിനം മുതലാണ് ഒരാഴ്ച നീളുന്ന ഒരു ലക്ഷം പോസ്റ്റ്‌ കാർഡ് ക്യാമ്പയിൻ 2022 നവംബർ 21 മുതൽ 28 വരെ നടത്തുന്നത്.

ക്യാമ്പയിന്റെ ഉൽഘാടനം കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസ് പരിസരത്ത് നിർവഹിച്ച ശേഷം പ്രധാന മന്ത്രിക്ക് എയിംസ് ആവശ്യം പറഞ്ഞ് അബ്ദുല്ലക്കുട്ടി രജിസ്റ്റർഡ് കത്ത് അയച്ചു. ചടങ്ങിൽ എൻഡോസൾഫാൻ ദുരിതരായ 15 കുടുംബങ്ങളും, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ബൽറാജ് കാഞ്ഞങ്ങാട്, കവി പ്രേമചന്ദ്രൻ ചോമ്പാല, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ജാതി-മത സംഘടനാ നേതാക്കളും, വിദ്യാർത്ഥി യുവജന മഹിളാ തൊഴിലാളി പ്രസ്ഥാന നേതാക്കളും പ്രവർത്തകരും എയിംസ് കൂട്ടായ്മ പ്രവർത്തകരും അഭ്യുദേയ കാംക്ഷികളും പങ്കെടുത്തു. എയിംസ് കൂട്ടായ്മ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചേരക്കാടത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി തുടങ്ങിയ എയിംസ് കൂട്ടായ്മ ഭാരവാഹികളും എക്സിക്യൂട്ടീവ്, പ്രവർത്തക സമിതി അംഗങ്ങളും ക്യാമ്പയിന് നേതൃത്വം നൽകി. കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സെക്രട്ടറി ഉമ്മുഹാനി ഉദുമ നന്ദിയും പറഞ്ഞു.

ഡൽഹിയിലേക്ക് പോവുന്ന ടീം സുപ്രീം കോടതിയിൽ നിലവിലുള്ള എൻഡോസൾഫാൻ കേസിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടിയുള്ള കേസിന്റെ ഭാഗമാവുന്നതിന് വേണ്ടി പുതിയ റിട്ടും സമർപ്പിക്കും.

എന്ന്
ജനറൽ സെക്രട്ടറി,
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ.
21/11/2022

Post a Comment

Previous Post Next Post