ഒഎസ്എ ചന്ദ്രഗിരി ഹയർ സെക്കണ്ടറി സ്കൂളിന് ഇൻവെർട്ടർ നൽകി

(www.kl14onlinenews.com)
(01-NOV-2022)

ഒഎസ്എ ചന്ദ്രഗിരി ഹയർ സെക്കണ്ടറി സ്കൂളിന് ഇൻവെർട്ടർ നൽകി
മേൽ പറമ്പ: ചന്ദ്രഗിരി ഹയർ സെക്കറണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബിന് ആവശ്യമായ ഇൻവെർട്ടർ ഒഎസ് എ ചന്ദ്രഗിരിയുടെ വകയായി നൽകുന്നതിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ നിർവ്വഹിച്ചു. ചന്ദ്രഗിരി സ്കൂളിന്റെ ഭൗതിക-അക്കാദമിക്ക് വിഷയങ്ങളിൽ ഒഎസ്എ - പി ടി എ - മറ്റ് ക്ലബ്ബുകളും സന്നദ്ധ സംസ്കാരിക സംഘടനകളുടെയും ഇടപെടൽ മറ്റേത് പ്രദേശത്തെക്കാളും ഒരു ഒരു പടി മുന്നിലാണെന്നും, പ്രദേശവാസികളുടെ ക്രിയാത്മകമായ ഇടപെടലുകളാണ് വിദ്യാഭ്യാസ പുരോഗതിക്ക് ആക്കം കൂട്ടുന്നതെന്നും ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് പാദുർ ഷാനവാസ് പറയുകയുണ്ടായി.
ഒഎസ് എ പ്രസിഡണ്ട് ഹംസ എം എം അദ്ധ്യക്ഷതയും കെവി വിജയൻ മാസ്റ്റർ സ്വാഗത മാശംസിക്കുകയും ചെയ്തു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മാർജി, ഹൈസ്ക്കൂൾ പ്രധാനദ്ധ്യാപിക ഉഷാകുമാരി , സ്റ്റാഫ് സെക്രട്ടറി ഷീജ ടീച്ചർ നസീർ കുവ്വത്തൊട്ടി, കെ പി ഗഫൂർ ദേളി, സൈഫുദ്ദീൻ കെ. മാക്കോട്, ഗണേശൻ അരമംഗാനം, സലാം കൈനോത്ത്, രാഘവൻ , ബഷീർ കുന്നരിയത്ത് അബൂബക്കർ കടാങ്കോട്, മുഹമ്മദ് കോളിയടുക്കം, അശോകൻ പി കെ , യൂസഫ് അബൂബക്കർ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post