കാസർകോട് ജില്ല സ്കൂൾ കായികമേള നാളെ തുടങ്ങും

(www.kl14onlinenews.com)
(16-NOV-2022)

കാസർകോട് ജില്ല സ്കൂൾ കായികമേള നാളെ തുടങ്ങും
നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ജില്ല സ്കൂൾ കായിക മേളയുടെ ഒരുക്കം പൂർത്തിയതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 17ന് രാവിലെ എം. രാജഗോപാലൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി മുഖ്യാതിഥിയാവും. 127ഓളം ഇനങ്ങളിൽ യു.പി, ഹൈസ്കൂൾ, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്ന് ഏഴു ഉപജില്ലകളിൽനിന്നായി 1200 ഓളം കായിക താരങ്ങൾ പങ്കെടുക്കും.ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാലിക്കടവിൽ രാജ്യാന്തര ഫുട്ബാൾ താരം എം. സുരേഷ് ദീപശിഖ കൊളുത്തും. പിലിക്കോട് പഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും.

18ന് സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാന്മാരായ പി.പി. മുഹമ്മദ് റാഫി, മഡിയൻ ഉണ്ണികൃഷ്ണൻ, പി. വിജീഷ്, രാധാകൃഷ്ണൻ നായർ, മീഡിയ കമ്മിറ്റി ചെയർമാൻ സർഗം വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post